അവധി ദിവസങ്ങളിൽ നെല്ലിയാമ്പതി ഫാമിന് മുന്നിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് അന്റ് വെജ്റ്റബിൾ ഫാമിനു മുൻ വശം മുതൽ പുലയംപാറ വരെ പാതയുടെ രണ്ട് ഭാഗത്തും വിനോദ സഞ്ചാരികളുടെ നിർത്തിയിടുന്നതാണ് ഗതാഗതക്കുന കാരണം. ഇതിനുപുറമേ സഞ്ചാരികളെ കാത്ത് സഫാരി സർവീസ് നടത്തുന്ന 45 ഓളം വരുന്ന ജീപ്പുകളും ഇതേ റോഡിൽ തന്നെ നിർത്തിയിടുന്നത് വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗതാഗതക്കുരുക്കുമൂലം കെ എസ്. ആർ. ടി. സി യുടെ നെല്ലിയാമ്പതി സർവിസ് ബസ്സുകൾ പുലയമ്പാറ ജംഗഷനിൽ വരാതെ നെല്ലിയാമ്പതി വില്ലേജ് ഓഫിസ് വരെ വന്ന് തിരിഞ്ഞ് പോകുന്നതുകൊണ്ട് പ്രദേശവാസികളായ ബസ്സ് യാത്ര കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.
ബസ്സിൽ വന്നു പോകുന്ന വിനോദ സഞ്ചാരികൾക്ക് ബസ് പുലയംപാറ ജംഗ്ഷനിൽ എത്താത്തത് മൂലം തൊട്ടപ്പുറത്തെ ജംഗ്ഷനിൽ നിന്ന് മടങ്ങിപ്പോകുന്ന ബസ് ലഭിക്കാതാവുന്നതിനും ഇക്കാര്യം അറിയാതെ ഗതാഗത സൗകര്യം കുറഞ്ഞ നെല്ലിയാമ്പതിയിൽ കുടുങ്ങി പോകുന്നതും പരാതിക്കിടയാക്കുന്നു. അവധി ദിവങ്ങളിലെ വാഹന തിരക്കുള്ള സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പഞ്ചായത്ത് മൈതാനത്തിലും മറ്റും നിർത്താനും സീതാർ കണ്ട് വ്യു പോയന്റ് കണ്ട് വരുന്ന വിനോദ സഞ്ചരികളുടെ വാഹനങ്ങൾ പുലയമ്പാറയിൽ നിന്നു വൺ വേ യായി തിരിച്ച് വില്ലേജ് ഓഫിസിനു മുൻ വശത്തുകൂടി വിടാനും അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx