Share this News

സമഗ്ര ശിക്ഷ കേരള പറളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനം കുണ്ടളശ്ശേരി ജി.എല്‍.പി.എസിലെ ഓട്ടിസം സെന്ററില്‍ സംഘടിപ്പിച്ചു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എം. രമ മുരളി അധ്യക്ഷയായി. സാഹിത്യ നിരൂപകന്‍ രഘുനാഥന്‍ പറളി മുഖ്യപ്രഭാഷണം നടത്തി. സമാപനത്തിനുശേഷം ബാബു ബദ്‌റുദ്ദീന്റെ മാജിക് ഷോ, രക്ഷിതാക്കളുടെ ഫുഡ് ഫെസ്റ്റ്, റോഡ് ഷോ, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍, ഡോ. നാഗരാജ്, ബ്യൂല എലിസമ്പത്ത്, നവ്യ, വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News