മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് വീണ്ടും ശബരിമല തീര്‍ഥാടകരുടെ തിരക്ക്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലും.
അയ്യപ്പ ഭക്തരുടെ വരവ് വര്‍ധിച്ചതോടെ മംഗലം പാലത്തെ ചിപ്സ് കച്ചവടക്കാരും വലിയ പ്രതീക്ഷയിലാണ്. കോവിഡ് വ്യാപനം, ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നം എന്നിവയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി തീര്‍ഥാടകര്‍ എത്തിയിരുന്നില്ല.
ഇത് മേഖലയിലെ ചിപ്സ് വ്യാപാരത്തെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. മംഗലം പാലത്തെ ചിപ്സ് കടകളില്‍ ഒരു ദിവസം തന്നെ വലിയ തോതിലുള്ള നേന്ത്രക്കായ ചിപ്സ് വില്പ്പന നടക്കുന്നുണ്ടെന്നാണ് കണക്ക്. നിറയെ യാത്രക്കാരുമായി ഒരു ബസ് കടയ്ക്ക് മുന്നില്‍ നിര്‍ത്തിയാല്‍ 150 കിലോ മുതല്‍ 250 കിലോ വരെ ചിപ്സ് വാങ്ങുമെന്ന് മംഗലത്തെ ചിപ്സ് കടക്കാര്‍ പറയുന്നു. ഹല്‍വ, ഈന്തപഴം, കുരുമുളക്, ജീരകം തുടങ്ങിയവക്കും നല്ല ഡിമാൻഡാണ്. മംഗലം പാലത്തെ സിഗ്നല്‍ ജംഗ്ഷൻ അടച്ചതോടെ മംഗലംപാലം നെന്മാറ റോഡ് ജംഗ്ഷനില്‍ തീര്‍ഥാടകര്‍ക്ക് എത്താൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് പറയുന്നു. അണ്ടര്‍ പാസ് വഴിയും റോയല്‍ ജംഗ്ഷനില്‍ നിന്നും ചെറുപുഷ്പം സ്കൂള്‍ വഴിക്കുമാണ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇവിടെ എത്തുന്നത്.
ഇതു മൂലം മറുഭാഗത്ത് ദേശീയ പാതയോരങ്ങളിലെ കടകളിലാണ് തിരക്ക് ഏറെ കൂടുതല്‍. എന്തായാലും സീസണില്‍ കോടികളുടെ ചിപ്സ് കച്ചവടമാണ് നടക്കുന്നത്. പന്നിയങ്കര ടോള്‍പ്ലാസക്കു സമീപവും ഇപ്പോള്‍ നിരവധി ചിപ്സ് കടകളുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx