
ജനകീയ വിഷയങ്ങള്‍ അധികാരികളുടെ മുന്‍പില്‍ എത്തിക്കുന്നതിന് ധാര്‍മികമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന ജി.പ്രഭാകരനെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. രാഷ്ട്രീയ സാംസ്‌കാരിക മേഖലയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം വാര്‍ത്തകള്‍ നല്‍കുന്നതിനു മുന്‍പ് തന്നെ ജനകീയ വിഷയങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ അദ്ദേഹത്തിന്റെ കഴിവുണ്ടെന്നും പറഞ്ഞു. സത്യം തുറന്നുപറയുന്ന മാധ്യമപ്രവര്‍ത്തകരെ ഭരണകൂടം വേട്ടയാടുന്ന കാലത്ത് ജി.പ്രഭാകരനെപോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ഇ.ടി.എസ്. റസിഡന്‍സിയില്‍ വെച്ച് നടത്തിയ ജി. പ്രഭാകരന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഐ.ജെ.യു.ദേശീയ കൗണ്‍സില്‍ അംഗം ആര്‍.ശിവശങ്കരപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ കെ.ജെ.യു. സംസ്ഥാന ഖജാന്‍ജി ജോബ് ജോണ്‍ അധ്യക്ഷനായി. വി.കെ.ശ്രീകണ്ഠന്‍ എം.പി., ഷാഫി പറമ്പില്‍ എം.എല്‍.എ, മുന്‍ എം.പി.മാരായ വി.എസ്.വിജയരാഘവന്‍, എന്‍.എന്‍.കൃഷ്ണദാസ്, മുന്‍ എം.എല്‍.എ.ടി.കെ.നൗഷാദ്, കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി, പ്രൊ.പി.എ.വാസുദേവന്‍, അഡ്വ.പി.പ്രേംനാഥ്, ടി.ആര്‍.അജയന്‍, കെ.ജെ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സുരേന്ദ്രന്‍, കെ.ജെ.യു. ജില്ലാ പ്രസിഡന്റ് ഷബീര്‍ അലി, വാസന്തി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

