വടക്കഞ്ചേരിയിൽ ജനുവരി 23 മുതൽ 28 വരെ നടത്തുന്ന അഗ്രി ടൂറിസം ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

Share this News

വടക്കഞ്ചേരിയിൽ ജനുവരി 23 മുതൽ 28 വരെ നടത്തുന്ന അഗ്രി ടൂറിസം ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് വടക്കഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു.
വടക്കഞ്ചേരി മേരിഗിരി കോംപ്ലക്സിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മുൻ എംഎൽഎയും റൈസ് പാർക്ക് ചെയർമാനുമായ സി കെ രാജേന്ദ്രൻ നിർവഹിച്ചു. മന്ത്രി മുഹമ്മദ് റിയാസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സി കെ രാജേന്ദ്രൻ അറിയിച്ചു. ഫെസ്റ്റിന്റെ സമാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
അഗ്രി ടൂറിസം ഫെസ്റ്റ് ജനറൽ കൺവീനർ ബോബൻ ജോർജ് അധ്യക്ഷനായി, ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം ടി എം ശശി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം കെ മോഹൻദാസ്, എ ദാമോദരൻ, കെ ഇ ബൈജു എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!