ഹൈവേയുടെ മെയിന്റനൻസ് വിഭാഗത്തിന്റെ ട്രെയ്ലറിൽ ബൈക്ക്  ഇടിച്ച്  ഒറ്റപ്പാലം സ്വദേശി മരിച്ചു

Share this News

ദേശീയപാത 544 ൽ ചുവട്ട്പാടത്ത് ഹൈവേ നിർമ്മാണ കമ്പനിയുടെ ഓഫീസിൽ നിന്നും ദേശീയ പാതയിലേക്ക് കയറിയ ട്രെയ്ലറിൽ ദേശീയപാതയിലൂടെ പോകുന്ന ബൈക്ക് ഇടിച്ച് ഒറ്റപ്പാലം സ്വദേശി മരിച്ചു. ഒറ്റപ്പാലം ആറങ്ങോട്ട്കര പാട്ടാറ വീട്ടിൽ സതീഷ് കുമാർ മകൻ അശ്വിൻ (19) നാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റിയ ആളെ ഹൈവേ എമർജൻസി ടീമിന്റെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൈവേയുടെ നിർമ്മാണ കമ്പനിയുടെ ട്രെയ്ലർ വാഹനത്തെ കുറിച്ച് നിരവധി പരാധികൾ ജനങ്ങൾ പറയാറുണ്ട്. ഇവിടെ സർവീസ് റോഡില്ലാത്തതിനാൽ നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കണം . സർവ്വീസ് റോഡ് പണിയണം എന്ന ആവശ്യമായി ജനകീയ കൂട്ടായ്മകളും വിവിധ രാഷ്ട്രീയ പാർട്ടികളും പല പ്രതിഷേധങ്ങൾ നടത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!