
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ കരട് വാര്‍ഷിക പദ്ധതിരേഖ സഹകരണ യൂണിയന്‍ സംസ്ഥാന സമിതി അംഗം സുഭാഷ് ചന്ദ്രബോസ് പ്രകാശനം ചെയ്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകള്‍ തിരിഞ്ഞ് ചര്‍ച്ച നടത്തി വാര്‍ഷിക പദ്ധതിക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനായി. അകത്തേത്തറ, മലമ്പുഴ, പുതുശ്ശേരി, പുതുപ്പരിയാരം, മരുതറോഡ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുനിത അനന്തകൃഷ്ണന്‍, രാധിക മാധവന്‍, എന്‍. പ്രസീത, പി.ആര്‍ ബിന്ദു, പി. ഉണ്ണികൃഷ്ണന്‍, ആര്‍. ധനരാജ്, ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ എല്‍. ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സദാശിവന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വികസനകാര്യ, ക്ഷേമകാര്യ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. കോമളം, കാഞ്ചന സുദേവന്‍, ആര്‍. ശോഭന, പ്ലാന്റ് ക്ലര്‍ക്ക് എം. മനോജ്, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
