അഞ്ചുമുറി – തച്ചനടി മുതലും തച്ചനടി – മണപ്പാടം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കോട്, അഞ്ചുമുറി യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Share this News

പുതുക്കോട് പഞ്ചായത്തിലെ കുടിവെള്ള കണക്ഷന്റെ പൈപ്പ് റോഡിന്റെ രണ്ട് സൈഡിലും ഇട്ടത് നേരെ മൂടാത്തത് മൂലം കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നു. അതുപോലെ അഞ്ചുമുറിയിൽ നിന്നും തച്ചനടിയിലേക്ക് പോകുന്ന റോഡിലും , തച്ചനടിയിൽ നിന്നും മണപ്പാടം വരെയുള്ള ഭാഗങ്ങളിലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്താൽ വെള്ളം കുഴികളിൽ കെട്ടിനിൽക്കുന്നത് മൂലം ഇരു ചക്ര വാഹന യാത്രക്കാർ നിത്യേന കുഴികളിൽ പെട്ടു അപകടം ഉണ്ടാവാറുണ്ട്. റോഡിന്റെ ഈ അവസ്ഥ മൂലം മിക്ക ബസ്സുകളും വൈകുന്നേരങ്ങളിൽ അഞ്ചുമുറിയിലേക്ക് വരാതെ തച്ചനടിയിൽ നിന്നും തിരിച്ചു പോകുന്ന സ്ഥിതിയാണ് ഉള്ളത്. ഇതിനെല്ലാം ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, അഞ്ചുമുറിയിൽ നിന്നും എടുത്തു മാറ്റിയ കുടിവെള്ള പൈപ്പ് കണക്ഷൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കോട്, അഞ്ചുമുറി യൂണിറ്റുകളുടെ നേതൃത്വത്തിൽ പുതുക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. തുടർന്ന് നടന്ന ധർണ്ണ അഞ്ചുമുറി യുണിറ്റ് പ്രസിഡന്റ് ഗ്രീൻചാനൽ സുദേവൻ ഉദ്ഘാടനം ചെയ്തു.
P. C. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
തരൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റ് M. A. മൊയ്‌തീൻ, P. C. അബ്‌ദുള്ള, M. മുഹമ്മദ്‌ ഹനീഫ, A. ഇബ്രാഹിംഎന്നിവർ സംസാരിച്ചു. അഞ്ചുമുറി യുണിറ്റ് സെക്രട്ടറി V. S. സജീഷ് സ്വാഗതവും, ഷംസുദീൻ തച്ചനടി നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News
error: Content is protected !!