കാൻസർ കിഡ്നി രോഗികളുടെ തുടർ ചികിത്സക്ക് സാമ്പത്തിക സഹായം നൽകുന്നതിന് വടക്കഞ്ചേരി ജനസഹായ കൂട്ടായ്മ നടത്തുന്ന കേക്ക് ഫെസ്റ്റ് പ്രവർത്തനമാരംഭിച്ചു

Share this News

കാൻസർ കിഡ്നി രോഗികളുടെ തുടർ ചികിത്സക്ക് സാമ്പത്തിക സഹായം നൽകുന്നതിന് വടക്കഞ്ചേരി ജനസഹായ കൂട്ടായ്മ നടത്തുന്ന കേക്ക് ഫെസ്റ്റ് പ്രവർത്തനമാരംഭിച്ചു വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ലിസി സുരേഷ് ഉദ്ഘാടനം നിർവഹിച്ച കേക്ക് ഫെസ്റ്റ് തരൂർ എം എൽ എ പി സുമോദ് സ്ഥലം സന്ദർശിക്കുകയും കേക്കുകൾ വാങ്ങി പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്തു.

വടക്കഞ്ചേരി പോലീസ് സ്റ്റേഷന് സമീപത്ത് പുതുതായി നിർമ്മിച്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്താണ് കേക്ക് ഫെസ്റ്റിൻ്റെ ഒന്നാമത്തെ സ്റ്റാൾ ആരംഭിച്ചിരിക്കുന്നത്.

കൂടാതെ വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവേശനകവാടത്തിൽ മറ്റൊരു സ്റ്റാൾ കൂടെ പ്രവർത്തിക്കുന്നുണ്ട്.

ഡിസംബർ 25 വരെ തുടരുന്ന കേക്ക് ഫെസ്റ്റിൽ
ലഭിക്കുന്ന ലാഭം പൂർണ്ണമായും പ്രദേശത്തെ കിഡ്നി – ക്യാൻസർ രോഗികളുടെ തുടർ ചികിത്സയ്ക്ക് സഹായം നൽകാൻ വേണ്ടിയാണ് കേക്ക് മേള സംഘടിപ്പിച്ചിരിക്കുന്നത്

ഇതിനുമുമ്പ് ജനസഹായ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രധാനി സ്വദേശി സന്ദീപ് ഉണ്ണികൃഷ്ണൻ്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടി വിവിധ പരിപാടികൾ സഘടിപ്പിച്ച് 10 ലക്ഷം രൂപ സമാഹരിച്ച് നൽകിയിട്ടുണ്ട്, കിടപ്പ് രോഗിയായി വാടക വീട്ടിൽ താമസിച്ചിരുന്ന ചന്തപ്പുര സലീമിന് സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം നൽകിയിരുന്നു. കാൻസർ രോഗിയായ പത്താം ക്ലാസ് വിദ്യാർത്ഥി ആദർശിൻ്റെ ചികിത്സക്കായ് ബിരിയാണി ഫെസ്റ്റും ബജിമേളയും നടത്തി മൂന്നര ലക്ഷം രൂപയും സമാഹരിച്ച് നൽകിയ പശ്ചാത്തലത്തിലാണ് വീണ്ടും നിർധന രോഗികളെ സഹായിക്കുന്നതിനുവേണ്ടി ജനസഹായ കൂട്ടായ്മ രംഗത്ത് വന്നിരിക്കുന്നത്

Vadakkenchery updation what’s app group 👇

https://chat.whatsapp.com/D8V6HSvxZ9KAY179e8L31Y


Share this News
error: Content is protected !!