Share this News
5 ജി സ്‌പെക്ട്രം ലേലം ജൂലായിൽ
മുംബൈ : രാജ്യത്ത് 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 2022 ജൂലായോടെ സ്പെക്ട്രം ലേലം നടത്താൻ കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കുന്നു. സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില സംബന്ധിച്ച് ടെലികോം നിയന്ത്രണ അതോറിറ്റി മാർച്ചോടെ സർക്കാരിന് ശുപാർശകൾ കൈമാറുമെന്നാണ് അറിയുന്നത്. അതിനുശേഷം സ്പെക്ട്രം ലേലത്തിന് ആവശ്യമായ മന്ത്രിസഭാ അനുമതികളും ലഭ്യമാക്കും.
2022 ആദ്യം തന്നെ 5 ജി സ്പെക്ട്രം വിറ്റഴിക്കാനായിരുന്നു സർക്കാർ ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് നീണ്ടു പോയി. 5 ജി പരീക്ഷണങ്ങൾ വൈകിയതും ഇതിന് കാരണമാണ്. സ്പെക്ട്രത്തിന്റെ അടിസ്ഥാന വില നിർണയിക്കുന്നതിന് ടെലികോം മന്ത്രാലയം ട്രായിക്ക് വേണ്ട വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
Vadakkencherry updation പ്രാദേശിക വാർത്ത What’s app👇
https://chat.whatsapp.com/FuLXABUlxjT6QEcsXSjFgY
Share this News




