നെല്ലിയാമ്പതിയിൽ റോഡരികിൽ രണ്ടിടത്ത് പുലി പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞദിവസം ഉച്ചയോടെ നെല്ലിയാമ്പതി ഓറഞ്ച് ഫാമിന് സമീപമുള്ള ബാങ്ക് പാടിക്കരുകിലാണ് പകൽ വാഹന യാത്രക്കാർ പുലിയെ കണ്ടത്. ഓറഞ്ച് ഫാമിന്റെ ഉയരത്തിലുള്ള കമ്പിവേലിയും വൈദ്യുത വേലിക്കും ഇടയിൽ വാഹനങ്ങളെ കണ്ട് കുറ്റിച്ചെടികൾക്ക് ഇടയിൽ പുലി പതുങ്ങി ഇരിക്കുകയായിരുന്നു. പുലിയെ കണ്ട് വാഹനം നിർത്തിയ ആളുകൾ വീഡിയോ എടുക്കുകയും അവശനിലയിൽ ആണോ എന്നറിയാനുള്ള ശ്രമം ആരംഭിച്ചതോടെ പുലി ഓടി രക്ഷപ്പെട്ടു.
പുലയമ്പാറയിൽ നിന്നും മിന്നാം പാറയിലേക്ക് പോകുന്ന വഴിയിൽ കെ. എസ്. ഇ. ബി. യുടെ പവർ സ്റ്റേഷന് സമീപത്താണ് 11 മണിയോടെ പുലിയെ കണ്ടത്. മിന്നാം പാറ യിലേക്കുള്ള സഫാരി ജീപ്പ് പോകുന്ന വഴിയിൽ ഇരിക്കുകയായിരുന്നുപുലി. വാഹന സാന്നിധ്യം യാത്രക്കാരുടെ ശബ്ദവും കേട്ട് പുലി റോഡിലൂടെ മുന്നിലേക്ക് ഓടിമറഞ്ഞു.
പുലയമ്പാറയിൽ തൊഴിലാളികളും പൊതുജനങ്ങളും താമസിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങൾക്കും അടുത്താണ് പകൽ സമയത്ത് പുലിയെ കണ്ടത്. തൊട്ടടുത്ത് ഫാമിൽ തൊഴിലാളികൾ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് പുലി ഫാമിന്റെ വളപ്പിലൂടെ പോയത് തൊഴിലാളികളെ ഭയപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq