ക്രിസ്തുരാജ പള്ളിക്കു സമീപം കനാലിൽ മാലിന്യം അടിഞ്ഞുകൂടി വെള്ളം റോഡിലൂടെ അഴുക്കു ചാലിലേക്ക് ഒഴുകുന്നു.

Share this News

റിപ്പോർട്ട് :ബെന്നി വർഗീസ്

നെന്മാറ : പോത്തുണ്ടി ജലസേചനപദ്ധതിയുടെ വലതുകര കനാലിൽ നിന്നും നെന്മാറ തവളക്കുളം എംഎൽഎ റോഡ് ഭാഗത്തേ പാടങ്ങളിലേക്ക് തുറന്നുവിട്ട വെള്ളമാണ് പാഴായി അഴുക്കു ചാലിലേക്ക് പോകുന്നത് ഇതുമൂലം കർഷകർക്ക് പാടങ്ങളിൽ വെള്ളം എത്താതെ വിഷമിക്കുന്നു. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തുനിന്ന് ആരംഭിക്കുന്ന സബ് കനാൽ ക്രിസ്തുരാജ ദേവാലയത്തിനു സമീപത്തും , ബസ്റ്റാന്റിന് പിറകുവശത്ത് കൂടെയും എം.എൽ.എ. റോഡിന് സമാന്തരമായാണ് തവളക്കുളം പാടശേഖരങ്ങളിൽ എത്തി വല്ലങ്ങി വരെയുള്ള പാടങ്ങളിൽ ജലസേചനം നടത്തുന്നത്. നെന്മാറ ബസ്സ്റ്റാൻഡിന് പിറകുവശത്തെ ഉപ കനാലിൽ പ്ലാസ്റ്റിക് വസ്തുക്കളും മറ്റും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതിനാലാണ് വെള്ളം പാടശേഖരങ്ങളിൽ എത്തുന്നതിന് പകരം മാട്ടുപ്പാറ ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിലൂടെ ദിവസങ്ങളായി വെള്ളം ഒഴുകി അഴുക്കു ചാലിലേക്ക് പോകുന്നത്. കർഷകരുടെ നിരന്തര പരാതിയെ തുടർന്ന് കുറച്ചു വർഷങ്ങൾക്കു മുമ്പ് ബസ് സ്റ്റാൻഡിന് പുറകുവശത്തുള്ള ഉപകനാലിൽ നെന്മാറ ബസ്റ്റാൻഡിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞു കൂടുന്നത് തടയാൻ സിമന്റ് സ്ലാബ് നിർമ്മിച്ച് മൂടിയിരുന്നു. ഇതോടെ കനാൽ അറ്റകുറ്റപ്പണികൾക്കോ മാലിന്യം നിൽക്കാനോ കഴിയാത്ത സ്ഥിതിയായി ഇതാണ് പാടശേഖരങ്ങളിലേക്ക് വെള്ളം എത്താത്തതിനു പ്രധാനകാരണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സ്ലാബ്ബ് മൂടിയ കനാൽ പൂർണമായി വൃത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളം പാഴായി പോകുന്നത് തടയാൻ കനാലിൽ ഇടവിട്ടുള്ള സ്ഥലങ്ങളിൽ സ്ലാബ് എടുത്തുമാറ്റി അടിയന്തരമായി വൃത്തിയാക്കി പാടശേഖരങ്ങളിൽ ലേക്കുള്ള വെള്ളമൊഴുക്ക്https://chat.whatsapp.com/LgxJYFBr26QLRaCbvouXHQ സുഗമമാക്കുന്നതിനും ജന സഞ്ചാര റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Vadakkencherry updation വാർത്തകൾ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/LgxJYFBr26QLRaCbvouXHQ


Share this News
error: Content is protected !!