നീലിപ്പാറയിൽ കാറിടിച്ച് അപകടത്തിൽ മരിച്ച മുഹമ്മദ് ഇസാമിനും മുഹമ്മദ് റോഷനും കൂട്ടുകാരുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

Share this News

വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ ജുമാ നമസ്ക്കാരത്തിന് ശേഷം സ്കൂളിലേക്ക് ദേശീയ പാതയുടെ അരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന ട്വൻ്റി ഫോർ വാർത്താസംഘം സഞ്ചരിച്ച കാറിടിച്ചാണ് അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷറഫലിയുടെ മകൻ മുഹമ്മദ്റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി എം ഇക്ബാൽ മകൻ മുഹമ്മദ് ഇസാം (15) എന്നീ വിദ്യാർത്ഥികൾ മരിച്ചത്. സംഭവത്തിൽ നാട്ടുകാർ വൈകീട്ട് തന്നെ പ്രതിഷേധിച്ചു . ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി പന്തലാംപാടം സ്കൂളിൻ്റെ സമീപത്തുള്ള മണ്ഡപത്തിൽ പൊതു ദർശ്ശനത്തിൽ നിരവധി ആളുകളും സ്കൂൾ കുട്ടികളും പൊതുപ്രവർത്തകരും എത്തി . അപകടം നടന്നത് ദേശീയപാത നീലിപ്പാറയിൽ വെച്ച് .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇


Share this News
error: Content is protected !!