പാലക്കാട് ചിറ്റൂരില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Share this News


പാലക്കാട് ചിറ്റൂരില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോഗ്രഫി അധ്യാപികയായ മിനി (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 8:30ന് കല്ലുകുട്ടിയാല്‍ കൂളിമുട്ടത്താണ് അപകടം നടന്നത്.

പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കില്‍ പോകുകയായിരുന്നു മിനി. എതിരെ വാഹനം വന്നതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പുറകിലിരുന്ന മിനി റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ, എതിരെ വന്ന സ്കൂള്‍ ബസ് തലയിലൂടെ കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മിനിയെ നാട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഭർത്താവ്: ദേവദാസ് (റിട്ട. എസ്.ഐ).
മക്കള്‍: അശ്വിൻ ദേവ്, റിസ്വിൻ ദേവ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!