സർഗ കൈരളി ശിൽപ്പശാല ജില്ലാതല ഉദ്ഘാടനം തരൂർ MLA P P സുമോദ് നിർവ്വഹിച്ചു.

Share this News

സർഗ കൈരളി ശിൽപ്പശാല ജില്ലാതല ഉദ്ഘാടനം

തരൂർ: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗ കൈരളി കലാ ശിൽപ്പശാലയുടെ ജില്ലാതല ഉദ്ഘാടനം പി. പി സുമോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത വാദ്യ കലാകാരൻ കുഴൽമന്ദം രാമകൃഷ്ണൻ വിശിഷ്ടാതിഥിയായി. തരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ രമണി ടീച്ചർ അധ്യക്ഷയായി. കേരളത്തിന്റെ തനത് കലകൾ, സംഗീതം, താളവാദ്യങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ശിൽപ്പശാലയാണ് സർഗ കൈരളി. ആലത്തൂർ ബി. ആർ. സി പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള 60 കുട്ടികളാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.

Vadakkenchery Updation പ്രാദേശിക വാർത്ത what’s appൽ ലഭിക്കുന്നതിന് Link click ചെയ്യുകhttps://chat.whatsapp.com/GKZ7TXgjfTNJj2eFLI2nwh


Share this News
error: Content is protected !!