രണ്ടാം ഘട്ട ആഡംബര കപ്പല്‍ യാത്ര മാര്‍ച്ച് 26 ന്

Share this News

രണ്ടാം ഘട്ട ആഡംബര കപ്പല്‍ യാത്ര മാര്‍ച്ച് 26 ന്

കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഐ.എന്‍.സി സംയുക്തമായി നടത്തുന്ന രണ്ടാം ഘട്ട ആഡംബര കപ്പല്‍ യാത്ര മാര്‍ച്ച് 26 ന് പാലക്കാട് നിന്ന് ആരംഭിക്കുന്നു. പുതുവര്‍ഷദിനത്തിലാണ് ആദ്യ കപ്പല്‍ യാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 245 പേര്‍ പങ്കെടുത്ത ആദ്യ യാത്രയില്‍ പാലക്കാട് നിന്നും രണ്ട് ബസ്സുകളിലായി 78 പേരാണ് യാത്രയില്‍ പങ്കാളികളായത്. യാത്രയ്ക്കായി എ.സി ലോ ഫ്ളോര്‍ ബസ്സുകളാണ് ഉപയോഗിക്കുന്നത്. പാലക്കാട് നിന്നും രണ്ട് ബസ്സുകളിലായാണ് യാത്ര ക്രമീകരിക്കുന്നത്.

കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് 3499 രൂപയും, അഞ്ചിനും പത്തിനും ഇടയിലുള്ളവര്‍ക്ക് 1999 രൂപയുമാണ് നിരക്ക്. അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. യാത്രയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതണം. ബുക്കിംഗ് സമയത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കേണ്ടതാണ്. അഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമാണ്. മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട് വൈകിട്ട് അഞ്ചോടെ എറണാകുളം എത്തി, വൈകിട്ട് 5.30 മുതല്‍ 10.30 വരെ അഞ്ച് മണിക്കൂര്‍ കലാപരിപാടികള്‍, രാത്രി ഭക്ഷണം ഉള്‍പ്പടെ ആസ്വദിച്ച് ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. മാര്‍ച്ച് 27 ന് പുലര്‍ച്ചെ 2.30 ഓടെ പാലക്കാട് തിരികെ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 871 4062 425, 9947086128 നമ്പറുകളില്‍ ബന്ധപ്പെടാം.

പ്രാദേശിക വാർത്തകൾ വിരൾ തുമ്പിൽ ലഭിക്കുന്നതിന് Link click ചെയ്യും

https://chat.whatsapp.com/CmDWWX45r4DCeFGjnLfbAH


Share this News
error: Content is protected !!