തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ

Share this News

തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ

തൃശൂർ : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയായ ഡോ അക്വില്‍ മുഹമ്മദ് ഹുസൈൻ ലഹരി ഉപയോഗത്തിനൊപ്പം വില്‍പ്പനയും നടത്തിയിരുന്നതായി മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ 15 ഓളം ഡോക്ട്മാര്‍ സ്ഥിരം ലഹരിമരുന്നിന് അടിമകളെന്ന് ഡോ. അക്വിൽ മൊഴി നല്‍കി
തൃശൂര്‍ മെഡിക്കല്‍ കോളേജിൻ്റെ പരിസരത്തുളള സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് ഡോ അക്വിൽ മുഹമ്മദ് ഹുസൈനെ ഷാഡോ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ ഡോക്ടറുടെ മുറിയിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് രണ്ടര ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലിൻ്റെ ഒഴിഞ്ഞ കുപ്പിയും. കോഴിക്കോട് സ്വദേശിയായ ഡോ അക്വിലിൻ്റെ ഹോസ്റ്റലിലെ മുറിയാണ് മെഡിക്കല്‍ കോളേജിലെ പ്രധാന ലഹരി വില്‍പന കേന്ദ്രം. എംഡിഎംഎ ബംഗലൂരുവില്‍ നിന്നും ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തു നിന്നുമാണ് എത്തിച്ചിരുന്നത്. .വൻ വിലയ്ക്കാണ് ഡോക്ടർ ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.
മെഡിക്കല്‍ കോളേഡിലെ ഹൗസ് സര്‍ജനായ ഡോ അക്വില്‍ മൂന്ന് വര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് അറിയിച്ചു. ഡോക്ടറുടെ ഹൗസ് സർജൻസി പൂര്‍ത്തിയാകാൻ  ഇനി ബാക്കിയുളളത് 15 ദിവസം മാത്രമാണ്.

പ്രാദേശിക വാർത്തകൾക്ക് ‘ Link click ചെയ്യു

https://chat.whatsapp.com/GQBXFYhjXUM0yeEz1P7tq5


Share this News
error: Content is protected !!