Share this News


മംഗലംഡാം നന്നങ്ങാടി കുളത്തുപറമ്പിൽ പ്രമോദ് (45) നാണ് പരുക്കേറ്റത്. പ്രമോദ് സഞ്ചരിച്ച ബൈക്കിൽ റോഡിന് കുറുകെ ഓടിയ വലിയ കടമാൻ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ പ്രമോദിൻ്റെ തലയിലും കാൽമുട്ടുകളിലുമടക്കം പരുക്കേറ്റു. കരിങ്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. അല്പ സമയത്തിനു ശേഷം അതിലെ വന്ന മറ്റൊരാളാണ് റോഡിൽ വീണു കിടന്ന പ്രമോദിനെ കണ്ടത്. കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരാണ് പ്രമോദിൻ്റെ മംഗലം ഡാമിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News