Share this News
കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയംഗമായി സന്തോഷ് അറയ്ക്കൽ ചുമതലയേറ്റു.
പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.കുശലകുമാറിൽ നിന്നും ഏറ്റെടുത്ത ചുമതലക്ക് പാർട്ടി ചെയർമാൻ ജോസ് കെ.മാണി അംഗീകാരം നൽകി.
യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ്, KCYMപാലക്കാട് രൂപത പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ലാ ട്രഷറർ ,കായിക വേദി ജില്ലാ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള സന്തോഷ് അറയ്ക്കൽ മികച്ച വാഗ്മിയും, പരിശീലകനും, കലാ-സാംസ്കാരിക പ്രവർത്തകനുമാണ്.
നിരവധി നിരാലംഭരായ രോഗികളുടെ തുടർ ചികിത്സക്ക് ധനസമാഹരണത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം ഓൺലൈൻ മാധ്യമപ്രവർത്തകനുമാണ്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയാണ് സ്വദേശം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News