കുത്തനെ കൂടി കോഴിയിറച്ചി വില; ഒരു മാസത്തിനിടെ വർധന 50 രൂപ

Share this News

കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസത്തിനിടെ 50 രൂപവരെയാണ് വർധന. തൂവലോട് കൂടെയുള്ള കോഴിക്ക് നിലവിൽ കിലോഗ്രാമിന് 140–160 രൂപവരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220–240 രൂപയാണ് നിരക്ക്.

ഒരു മാസം മുൻപുവരെ തൂവലോടുകൂടെ 100 രൂപയ്ക്കു താഴെയും ഇറച്ചിക്ക് 200 രൂപയിൽ താഴെയുമായിരുന്നു വില. റമസാൻ മാസം അടുത്തുവരുന്നതിനാൽ വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനം. ചൂട് കുറഞ്ഞ് കോഴിയുടെ ഉൽപാദനം വർധിക്കുന്നതുവരെ വില ഉയർന്നു തന്നെ നിൽക്കുമെന്നു കച്ചവടക്കാർ പറയുന്നു.

കനത്ത ചൂടിൽ കോഴി ഉൽപാദനം കുറഞ്ഞതാണ് വില പൊടുന്നനെ ഉയരാൻ കാരണം. ഇത് മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടി. ജില്ലയ്ക്കകത്തെ ഫാമുകളിൽ വേനൽ കാലത്ത് ഉൽപാദനം പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. ചൂട് കാലത്ത് കോഴിക്കുഞ്ഞുങ്ങൾ ചത്തു പോകാനുള്ള സാധ്യത കൂടുതലായതിനാലാണ് ഫാമുടമകൾ എണ്ണം കുറച്ചത്.

വെള്ളവും മറ്റുമായി വേനൽക്കാലത്ത് ഉൽപാദനച്ചെലവും കൂടും. വില കൂടിയതോടെ കോഴിയിറച്ചിയുടെ വിൽപന ഇടിഞ്ഞിട്ടുണ്ട്. റമസാൻ ലക്ഷ്യമിട്ട് ഫാമുകളിൽ ഉൽപാദനം വർധിപ്പിച്ചാൽ വില ചെറിയ തോതിൽ കുറയും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!