ചൂടുകൂടിയതോടെ, ഉള്ളുതണുപ്പിക്കുന്ന പഴവർഗങ്ങളുടെ വില പൊള്ളിത്തുടങ്ങി. ഒരുമാസത്തിനിടെ പല പഴങ്ങൾക്കും കിലോഗ്രാമിന് അഞ്ചുമുതൽ 20 രൂപവരെയാണ് ഉയർന്നത്. റംസാൻ നോമ്പുമെത്തുന്നതോടെ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികളും പറയുന്നത്.
ഇന്ത്യൻ ആപ്പിളിന്റെ സീസണല്ലാത്തതിനാൽ ഇറാൻ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള ആപ്പിളുകളാണ് വിപണിയിൽ അധികവുമുള്ളത്. ഒരുമാസംമുമ്പ് 140-160 രൂപയുണ്ടായിരുന്ന ആപ്പിളിന് നിലവിലെ വില 180-200 എന്നിങ്ങനെയാണ്. അമരാവതിയിൽനിന്ന് കൊണ്ടുവരുന്ന ഓറഞ്ചിനും കറുത്ത മുന്തിരിക്കും കിലോയ്ക്ക് 80 രൂപയായി.
വേനൽക്കാലത്ത് താരമാകുന്ന തണ്ണിമത്തനും വിലയിൽ പിന്നോട്ടല്ല. കിലോയ്ക്ക് 25-35 രൂപ വരെയാണ് വിപണിവില. കഴിഞ്ഞ സീസണിൽ 20-25 രൂപയ്ക്കുവിറ്റിരുന്ന തണ്ണിമത്തനാണ് ഇക്കുറി, ഫെബ്രുവരിയിൽത്തന്നെ ഉയർന്നവിലയിൽ നിൽക്കുന്നത്. ഒരുമാസം മുൻപ് 50 രൂപയുണ്ടായിരുന്ന മുസംബിക്ക് 80 രൂപയാണ് നിലവിൽ കിലോവില.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq