ആലത്തൂർ ഹെവൻസ് പ്രീസ്കൂൾ വാർഷികവും സനദ് ദാന ചടങ്ങും    സംഘടിപ്പിച്ചു

Share this News


ആലത്തൂർ ഹെവൻസ് പ്രീ സ്കൂൾ ആലത്തൂരിന്റെ  വാർഷികവും സനദ് ദാനവും  സംഘടിപ്പിച്ചു.   ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാലക്കാട് ജില്ലാ പ്രസിഡണ്ട് കളത്തിൽ ഫാറൂഖ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹാബിറ്റ്സ് അക്കാദമി ഡയറക്ടർ Dr. സുഷീർ ഹസൻ മുഖ്യപ്രഭാഷണം നടത്തി. പേൾ ഇന്റർനാഷണൽ ഖത്തർ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അലി മുഖ്യാതിഥിയായിരുന്നു.

ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന ഷൂറ അംഗം യൂസഫ് ഉമരി ആശംസ അർപ്പിച്ച് സംസാരിച്ചു.

ഹാബിറ്റ്സ് അക്കാഡമി ചെയർമാൻ
കെ.സി. മൊയ്തീൻ കോയ ആലത്തൂർ ഹാബിറ്റ്സ് സ്കൂളിൻ്റെ പുതിയ ബിൽഡിംഗ് പ്ലാൻ പ്രകാശിപ്പിച്ചു. ഇശാഅത്തുൽ  ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എ ഉസ്മാൻ ഹാബിറ്റ്സ് സ്കൂളിൻ്റെ പ്രഖ്യാപനം നടത്തി. സി.ഇ.ഒ അബ്ദുറഹ്മാൻ ഹസ്സനാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഹൈദർ, വൈസ് ചെയർമാൻമാരായ *അബൂബക്കർ എം,സക്കീർ ഹുസൈൻ,  പി.ടി.എ പ്രസിഡൻറ് മുഹമ്മദ് ഇക്ബാൽ എന്നിവർ അതിഥികൾക്ക് മെമൻ്റോ നൽകി.

വാർഷികാഘോഷത്തോടനുബന്ധിച്ച് 3 വർഷത്തെ പ്രീപ്രൈമറി കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കോൺവൊക്കേഷന്‍ സെറിമണിയിൽ വിശുദ്ധ ഖുര്‍ആന്‍ ഒരാവർത്തി പാരായണം (ഖത്തം) പൂര്‍ത്തിയാക്കിയ ‘സ്കൈ ത്രീ’യിലെ  വിദ്യാർഥികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും നൽകുകയും അവരുടെ മാതാപിതാക്കളെ ആദരിക്കുകയും ചെയ്തു.
തുടർന്ന് ഖുർആൻ, ഇന്ത്യ, ഫലസ്തീൻ എന്നീ മൂന്ന് തീമുകൾ ആസ്പദമാക്കി കുട്ടികളുടെ കലാപരിപാടികൾ  സംഘടിപ്പിച്ചു.   ആയിരത്തിലധികം ആളുകൾ പങ്കെടുത്ത യോഗത്തിൽ
ഹെവൻസ് ഡയറക്ടർ അസ്സനാർ കുട്ടി മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. ആയിഷ മൻഹ, ജന്ന മറിയം എന്നിവർ ഖുർആൻ പാരായണം നടത്തി. പ്രിൻസിപ്പൽ ഫാത്തിമ ലുബ്നു സ്വാഗതം പറയുകയും ജനറൽ കൺവീനർ അബ്ദുൽ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!