

പിസിഎ ഭാഗത്ത് നീർണ്ണാകുടിയില്‍ തോമസ് എന്നയാളുടെ ബെയ്സില്‍ ഫാമിലും അഞ്ചുമുക്ക് ചെക്ക് ഡാം ഭാഗത്തുമാണ് കരടികളെ കാണുന്നത്. ടാപ്പിംഗിനെത്തുന്ന രവി, സജി എന്നിവരാണ് കരടികളെ കണ്ടത്. കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് വരെ കരടിയെത്തിയതായി നീർണ്ണാകുടി തോമസ് പറഞ്ഞു.
പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും പ്രദേശത്ത് തന്നെ ഇവ തങ്ങുകയാണ്. ആട്, പശു ഉള്‍പ്പെടെയുള്ളതാണ് ബേസില്‍ ഫാം. നേരത്തെ ഇവിടെ വനത്തോടു ചേർന്ന് പോത്തുമട, പാത്തിപ്പാറ ഭാഗത്ത് കരടിയെ കാണാറുള്ളതായി പറയുന്നുണ്ട്. വേനല്‍ കടുത്തപ്പോള്‍ പ്രദേശത്ത് വെള്ളവും തീറ്റയും കുറഞ്ഞതാണ് കരടികള്‍ ജനവാസ മേഖലയില്‍ എത്താൻ കാരണമായതെന്ന് പറയുന്നുഅഞ്ചുമുക്കില്‍ ജലവൈദ്യുത പദ്ധതിക്കായുള്ള ചെക്ക് ഡാമിനടുത്ത് വെള്ളവും തണുപ്പുള്ള പാറ കുഴികളുമുണ്ട്. ഇതിനാല്‍ കരടികള്‍ ഇവിടെ തന്നെ തങ്ങാനാണ് സാധ്യത. വനപാലകർ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. പാലക്കുഴി മലയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന ചെറുപ്പക്കാർ ഈ ചെക്ക് ഡാമിന് താഴെയാണ് സമയം ചെലവഴിക്കുന്നത്. ഇവിടെയാണ് കരടികളേയും കാണുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

