
ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് കണ്ണമ്പ്ര പഞ്ചായത്തില്‍ ദേശീയപാതയോട് ചേര്‍ന്ന് നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തില്‍ കുടുംബശ്രീയുടെ കഫെ കുടുംബശ്രീ ഫുഡ് കോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2.80 കോടി ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തും വിശ്രമകേന്ദ്രത്തിന് ഫണ്ട് നീക്കി വച്ചിട്ടുണ്ട്. 40 ഓളം പേര്‍ക്ക് പ്രത്യക്ഷമായി ജോലി ലഭിക്കുന്ന രീതിയിലാണ് കഫെ കുടുംബശ്രീയുടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണമ്പ്ര പ്രദേശത്തെ പത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. വ്യത്യസ്തമായ ഭക്ഷണങ്ങള്‍, ഭക്ഷ്യമേളകള്‍, കാറ്ററിംഗ് സര്‍വീസ് എന്നിവയും കഫെയിലൂടെ ഉണ്ടാകും. ഫുഡ് കോര്‍ട്ട് പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളി, സ്ഥിരം സമിതി അധ്യക്ഷന്‍ സോമസുന്ദരന്‍, ബ്ലോക്ക് പഞ്ചായത്തംഗം രജനി രാമദാസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. രാമന്‍കുട്ടി, ഐഫ്രം ഡയറക്ടര്‍ അജയന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
