

ദേശീയപാതയുടെ അണ്ടർ പാസിനുള്ളില്‍ വാഹനങ്ങള്‍ നിർത്തിയിടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാത തുടങ്ങുന്ന റോയല്‍ ജംഗ്ഷനടുത്ത് കെഎസ്‌ആർടിസി ഡിപ്പോ വഴിയിലെ വലിയ അണ്ടർപാസിലാണ് ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിർത്തിയിടുന്നത്. വാഹനങ്ങള്‍ തിരിയുന്നിടത്തു തന്നെയാണ് ഇത്തരത്തില്‍ അനധികൃത പാർക്കിംഗ്.
പലതവണ ഇവിടെ അപകടം സംഭവിച്ചിട്ടും പാർക്കിംഗ് തുടരുകയാണ്. ചില വാഹനങ്ങള്‍ സ്വന്തം പാർക്കിംഗ് ഏരിയ പോലെ സ്ഥിരമായി ഉപയോഗിച്ചു വരുന്നുണ്ട്.
സാധനങ്ങളെല്ലാം ഇറക്കിവച്ച് പാക്കിംഗും ലോഡിംഗുമെല്ലാം അണ്ടർപാസില്‍ വച്ചാണ് നടത്തുന്നത്. കെഎസ്‌ആർടിസി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ തിരിഞ്ഞുപോകുന്ന അണ്ടർപാസ് കൂടിയാണിത്. ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘങ്ങളും ഇവിടെ താവളമാക്കുന്നതായി പറയുന്നു. വാഹനങ്ങളില്‍ എത്തിക്കുന്ന സാധനങ്ങള്‍ ഏജന്‍റുമാർക്ക് കൈമാറുന്നത് ഇവിടെ വച്ചാണ്. തേനിടുക്കിനടുത്ത് കോളജ് ഓഫ് അപ്ലൈഡ് സയൻസിനടുത്തെ അണ്ടർപാസിലും ഇത്തരം മയക്കുമരുന്നു സംഘങ്ങള്‍ കേന്ദ്രീകരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
