Share this News

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
തൃശൂർ പൂരത്തിന് ഉൾപ്പെടെ തിടമ്പേറ്റിയ പാലക്കാട് മംഗലാംകുന്ന് ആനത്തറവാട്ടിലെ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെത്തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് നിരവധി ആരാധകരുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ഉൾപ്പെടെ സുപ്രധാന ഉത്സവങ്ങളിൽ വർഷങ്ങളായി സ്ഥിരം സാന്നിധ്യമാണ് അയ്യപ്പൻ. ഒരുഘട്ടത്തിൽ 18 ആനകൾ വരെയുണ്ടായിരുന്ന പ്രശസ്തമായ ആനത്തറവാടാണ് മംഗലാംകുന്ന്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News