ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റും ഇസാഫ് ഫൗണ്ടേഷനും ധാരണയായി

Share this News

ഇന്ത്യൻ ധവളപിപ്ലവത്തിന്റെ പിതാവ് പദ്മഭൂഷൺ ഡോ. വർഗീസ് കുര്യൻ സ്ഥാപിച്ച  ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മന്റ് ആനന്ദ് (ഇർമ) സർവകലാശാലയിൽ മൂല്യാധിഷ്ഠിത വ്യവസായിക പഠനത്തിനായി ഇസാഫ് ചെയർ സ്ഥാപിക്കാൻ ധാരണയായി. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോളും ഇർമ ഡയറക്ടർ ഡോ. ഉമാകാന്ത് ദാസും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

സഹകരണ പ്രസ്ഥാനങ്ങൾക്കുള്ള പരിശീലനവും ഗവേഷണത്തിനുള്ള സഹായവും നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജമെന്റിൽ മൂല്യാധിഷ്ഠിത വ്യവസായിക പഠനത്തിനായി ഇസാഫ് ചെയർ അനുവദിച്ചത് ഇസാഫ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

ഇസാഫിന്റെ 32 വർഷത്തെ ബൃഹത്തായ പാരമ്പര്യം മൂല്യാധിഷ്ഠിത വ്യാവസായിക പഠന മേഖലയ്ക്ക് കരുത്തുറ്റ മുതൽക്കൂട്ടാണ്. തുടർന്നും ഈ മേഖലയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ ഇസാഫിന് സാധിക്കും. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ പറഞ്ഞു.

രാഷ്ട്രത്തിൻ്റെ വികസനത്തിനായുള്ള മൂല്യാധിഷ്‌ഠിത ബിസിനസുകളുടെ വളർച്ചയാണ് ഈ ഒത്തുചേരലിലൂടെ സാധ്യമാകുന്നതെന്ന് ഇർമ ഡയറക്ടർ ഡോ. ഉമാകാന്ത് ദാസ് പറഞ്ഞു.



ചടങ്ങിൽ ഇസാഫ് ബാങ്ക് ചെയർമാൻ പി. ആർ. രവി മോഹൻ, ഇർമ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. സുശാന്ത് ശർമ, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മുൻ ഡയറക്ടറും ഇർമ അലുമ്‌നി അസോസിയേഷൻ ചെയർമാനുമായ സി. പി. മോഹൻ, സസ്‌റ്റൈനബിൾ ബാങ്കിങ് വിഭാഗം വൈസ് പ്രസിഡന്റ് റെജി കോശി ഡാനിയേൽ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!