Share this News


കുഴല്‍മന്ദത്ത് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി സ്വദേശി കൃഷ്ണന്റെ ഭാര്യ തത്തയെയാണ് കാട്ടുപന്നി ആക്രമിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം.
വീടിന്റെ പിന്നില്‍ നിന്നിരുന്ന തത്തയെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തി വലത് കാലിന്റെ മുട്ടിനു താഴെയായി കടിക്കുകയായിരുന്നു. തുടർന്ന് പന്നിയെ ഏറെ പണിപ്പെട്ടാണ് മാറ്റിയത്. കാലില്‍ ഗുരുതരമായി പരിക്കേറ്റ തത്തയെ ജില്ലാ ആശുപത്രിയിലും, തൃശൂർ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അടുത്തിടെ കാട്ടുപന്നി ആക്രമണത്തില്‍ ഇരുചക്ര വാഹന യാത്രികർക്കും പരിക്കേറ്റിരുന്നു. ചേലക്കര സ്വദേശികളായ സാലി സണ്ണി, ദില്‍ജൂ സണ്ണി എന്നിവർക്കാണ് പരിക്കേറ്റത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News