പന്നിയങ്കരയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ നീക്കം.

Share this News

പന്നിയങ്കരയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ നീക്കം.

വടക്കഞ്ചേരി : വാളയാറിനുപിന്നാലെ പന്നിയങ്കരയിലും ടോൾനിരക്ക് കൂടും. ഇക്കാര്യം ഔദ്യോഗികമായി അറിയിപ്പ് വന്നില്ലെങ്കിലും വാളയാറിലെയും പന്നിയങ്കരയിലെയും കരാർ വ്യവസ്ഥകൾ ഒരുപോലെയായതിനാൽ കൂട്ടുമെന്നാണ് ടോൾകമ്പനി അധികൃതർ നൽകുന്ന സൂചന.
ഏപ്രിൽ ഒന്നുമുതലാണ് വാളയാറിൽ വർധിപ്പിച്ച നിരക്ക് നിലവിൽവരിക. 10 ശതമാനത്തോളമാണ് വർധന. വ്യവസ്ഥകളനുസരിച്ച് ഇതേതോതിൽ പന്നിയങ്കരയിലും വർധിപ്പിക്കണം. ടോൾനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പന്നിയങ്കരയിൽ പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനാൽ ഏപ്രിലിൽ വർധിപ്പിക്കാനുള്ള സാധ്യത കുറവാണ്.

വാളയാറിൽ വർധിപ്പിച്ച നിരക്കിനേക്കാളും കൂടുതലാണ് പന്നിയങ്കരയിൽ നിലവിലുള്ള നിരക്ക്. കാർ, ജീപ്പ് മുതലായ ചെറുവാഹനങ്ങൾക്ക് വാളയാറിൽ ഒറ്റത്തവണ കടന്നുപോകാൻ 75 രൂപയാണ് വർധിപ്പിച്ച നിരക്ക്. പന്നിയങ്കരയിൽ നിലവിലിത് 90 രൂപയാണ്.
ആനുപാതികമായ വർധനയുണ്ടാകുമ്പോൾ ഇത് 100 രൂപയിലെത്തും. ഇതിനുപുറമേ വഴുക്കുംപാറ മേൽപ്പാലവും പട്ടിക്കാട് മേൽപ്പാലവും പൂർത്തിയാകുന്നതോടെ നിരക്ക് വീണ്ടും വർധിച്ച് 105 രൂപയിലെത്തിയേക്കും.

മൂന്നുമാസത്തിനുള്ളിൽ മേൽപ്പാലങ്ങൾ പൂർത്തിയാക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി നൽകിയിട്ടുള്ള നിർദേശം. നിർമാണം പൂർത്തിയായശേഷം വ്യവസ്ഥകളനുസരിച്ചുള്ള ആനുപാതിക വർധനയും മേൽപ്പാലങ്ങൾ പൂർത്തിയായതിന്റെ വർധനയുംകൂടി ചേർത്ത് ഒറ്റത്തവണയായി നിരക്ക് ഉയർത്താനാണ് പന്നിയങ്കര ടോൾകമ്പനി അധികൃതർ ആലോചിക്കുന്നത്. മൂന്നുമാസം കഴിയുമ്പോഴേക്കും പ്രതിഷേധങ്ങളും കുറയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പ്രദേശവാസികളുടെ മാസപ്പാസ് തുകയും വർധിക്കും

പ്രദേശവാസികൾക്കുള്ള മാസപ്പാസ് നിരക്ക് 285 രൂപയിൽ നിന്ന് 315 രൂപയായും വർധിക്കും. മാസപ്പാസിന് 285 രൂപ എന്നത് സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പന്നിയങ്കരയിൽ പ്രതിഷേധങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രതിഷേധങ്ങൾ ശക്തമായപ്പോൾ പ്രദേശവാസികൾക്ക് താത്കാലിക സൗജന്യം അനുവദിക്കേണ്ടി വന്നു.

സൗജന്യം സ്ഥിരമാക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് മാസപ്പാസ് നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്‌ മുന്നോടിയായി താത്കാലിക സൗജന്യം ഉടൻ പിൻവലിക്കാനാണ് കമ്പനിയുടെ ശ്രമം. വ്യാഴാഴ്ച സൗജന്യയാത്ര പിൻവലിക്കാൻ ടോൾകമ്പനി അധികൃതർ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു.
VADAKKENCHERY UPDATION പ്രാദേശിക വാർത്തകൾ what’s appൽ ലഭിക്കുന്നതിന് click Link

https://chat.whatsapp.com/FMyA6Kp0f7RHEn7dwuEmLq


Share this News
error: Content is protected !!