വടക്കഞ്ചേരി കെ.എൻ. എം പ്രാദേശിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ വിജ്ഞാന സദസ്സും ഇഫ്താറും സംഘടിപ്പിച്ചു.

Share this News

വടക്കഞ്ചേരി കെ.എൻ. എം പ്രാദേശിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ വിജ്ഞാന സദസ്സും ഇഫ്താറും സംഘടിപ്പിച്ചു. ഷാ- ടവറിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ്  ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ  ആത്മസംസ്കരണ ചിന്തകൾ എന്ന വിഷയത്തെ കുറിച്ച് ഷൗക്കത്തലി അൻസാരി സംസാരിച്ചു. ഉസ്മാൻ മാസ്റ്റർ സ്വാഗതവും ഇസ്മായിൽ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നോമ്പുതുറയും നടത്തി.

ഒരു വിശ്വാസിക്ക് ഉണ്ടാകേണ്ട ഗുണങ്ങളായ ക്ഷമയും സഹനശീലവും ശീലിക്കുക, ശത്രു ഭാഗത്ത്നിന്നുണ്ടാകുന്ന ആക്രമങ്ങളെ കുറിച്ച് ജാഗരൂകരായിരിക്കുക, അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുക വഴി അവനോട് ഭയഭക്തി ഉണ്ടായിരിക്കുക, എന്നീ നാലു ഉപദേശങ്ങൾ യഥാവിധി സ്വീകരിക്കുന്നവർക്ക് വിജയം- എവിടെയും എപ്പോഴും- സുനിശ്ചിതമാണെന്ന ഖുർആൻ വചനം വിശദീകരിക്കപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge



Share this News
error: Content is protected !!