
തലയെടുപ്പുള്ള ഗജവീരന്മാരെ അണിനിരത്തി താളമേള വിസ്മയങ്ങൾക്കൊടുവിൽ വെടിക്കെട്ടിന്റെ മാസ്മരികത. വർണാഭമായ പരിപാടികളോടെ പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല ഉത്സവം ആഘോഷിച്ചു. 40 ഡിഗ്രിയിലെത്തിയ മീനച്ചൂട് വകവയ്ക്കാതെ മായക്കാഴ്‌ചകൾ കാണാൻ ജനസഹസ്രങ്ങൾ വേലപ്പറമ്പിലേക്ക് ഒഴുകി. തലയെടുപ്പുള്ള ആനകൾ, ബഹുനില കൊട്ടാരസദൃശ ആനപ്പന്തലുകൾ, ബഹുവർണക്കുടകളുമായി കുടമാറ്റം, പ്രശസ്തരുടെ വാദ്യവും മേളവും ജനസാഗരത്തെ സാക്ഷി നിർത്തി നെന്മാറ-വല്ലങ്ങി ദേശങ്ങൾ ഒരുക്കിയ വിസ്മയക്കാഴ്ചകൾ നയനാനന്ദകരമായി. ആശങ്കകൾക്കൊടുവിൽ വെടിക്കെട്ടിന് അനുമതി ലഭിച്ച വാർത്ത അറിഞ്ഞ വേലക്കമ്പക്കാർ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും ഉത്സവപ്പറമ്പിലക്കൊഴു കിയെത്തി.നെന്മാറ ദേശത്തു പള്ളിവാൾ കടയലോടെയാണ് ആചാരങ്ങൾ തുടങ്ങിയത്. വല്ലങ്ങി ദേശത്തിൻ്റെ പരിപാടികൾ ഗണപതിഹോമത്തോടെ തുടങ്ങി.


























പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
