
ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നാമനിർദേശപ്പത്രിക സമർപ്പിച്ചു
ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ വാർഷിക വരുമാനം 4,85,000 : രൂപ. കൈവശം 20,000 രൂപയാണുള്ളത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. അരപ്പവൻ സ്വർണമുണ്ട്. 22.50 ലക്ഷം വിലയുള്ള ഇന്നോവ ക്രിസ്‌റ്റ കാറുണ്ട്. കാർ വായ്‌പ ഉൾപ്പെടെ രമ്യ ഹരിദാസിന് 6,06,785 രൂപയുടെ ബാധ്യതയുണ്ട്. മൂന്നു ബാങ്കുകളിലായി 24,813 രൂപ നിക്ഷേപമുണ്ട്. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി സമരം നടത്തിയത് തിരുവനന്തപുരം, എറണാകുളം, പാല ക്കാട്, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലായി 9 കേസുകളുണ്ട്. ഇതിൽ 5 കേസുകളിൽ ശിക്ഷിക്കപ്പെട്ടു. എസ്എസ്എൽസിക്കു ശേഷം ഫാഷൻ ഡിസൈനിങ് കോഴ്സും പ്രീപ്രൈമറി ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ കോഴ്സും പൂർത്തീകരിച്ചു.
രമ്യയുടെ പിതാവ് ഹരിദാസന്റെ കൈവശം 1000 രൂപയുണ്ട്. കുറ്റിക്കാട്ടൂർ വില്ലേജിലെ ഭൂമിയിൽ ആയിരം ചതുരശ്രഅടി വിസ്തീർണമുള്ള വീടുണ്ട്. 20 ലക്ഷം രൂപയാണ് കമ്പോളവില. അമ്മ ടി.കെ.രാധയുടെ കൈവശം 500 രൂപയുണ്ട്. പേരിൽ മാവൂർ വില്ലേജിൽ 20 ലക്ഷം രൂപ കമ്പോളവിലയുള്ള ഭൂമിയുണ്ട്. അമ്മ രാധയ്ക്ക് 8,30,310 രൂപ വായ്‌പയുണ്ട്. വിവിധ ബാങ്കുകളിൽ 2,332 രൂപ നിക്ഷേപമുണ്ട്. രമ്യയുടെ സഹോദരൻ റെജിലിന്റെ കൈവശം 1000 രൂപയുണ്ട്. മൂന്നു ബാങ്കുകളിലായി 1780 രൂപ നിക്ഷേപം ഉണ്ട്. 30,000 രൂപ വില വരുന്ന യമഹ ബൈക്ക് ഇദ്ദേഹത്തിനുണ്ട്. സഹകരണബാങ്കിൽ 25,000 രൂപ കടമുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

