
വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ യുവതിയെയും യുവാവിനെയും അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ എം.ജി നഗറിൽ സേവ്യർ ക്വാർട്ടേഴ്സിൽ അലക്സ് യേശുദാസൻ (35), കൊല്ലം ഡീസന്‍റുമുക്ക് കല്ലുവിള കുന്നേൽ കവിത സുകേഷ് (36) എന്നിവരെയാണ് പാലക്കാട് ജില്ലയിലെ കുഴൽമന്ദത്ത് ബസിൽ സഞ്ചരിക്കുന്നതിനിടെ പിടികൂടിയത്.
അടിമാലി കുര്യൻസ്പടി നെടുവേലി കിഴക്കേതിൽ ഫാത്തിമയാണ് (70) കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 5.45നും 6.30നും ഇടക്കായിരുന്നു കൊല. സംഭവ ദിവസം മകൻ സുബൈർ വൈകീട്ട് നാലിന് ടൗണിൽ പോയിരുന്നു. രാത്രി എട്ടോടെ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽ മുളകുപൊടി വിതറി തെളിവ് നശിപ്പിച്ചിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ: കൊല്ലം ഇ.എസ്.ഐ ആശുപത്രിയിൽ ഡ്രൈവറായിരുന്ന അലക്സും കവിതയും സഹപാഠികളായിരുന്നു. മൂന്നുമാസം മുമ്പ് ഈ ആശുപത്രിയിൽ ചികിത്സക്കെത്തിയ കവിത അലക്സിനെ കാണുകയും അടുത്ത ബന്ധത്തിലാവുകയും ചെയ്തു. ഇതിനിടെ ഇരുവരും പോക്സോ കേസിൽ പിടിയിലായി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇരുവരും വിവിധയിടങ്ങളിൽ ജോലി അന്വേഷിച്ചിരുന്നു. കഴിഞ്ഞ 11ന് അടിമാലിയിലെത്തി സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു. ഡ്രൈവിങ് വശമുള്ള അലക്സ് പലയിടത്തും ജോലിക്ക് ശ്രമിക്കുകയും വാടകവീട് അന്വേഷിക്കുകയും ചെയ്തു.
ആദ്യം ഒരു വള വിൽക്കാൻ ശ്രമിച്ചു. ഇത് മുക്കുപണ്ടമായതിനാൽ വിൽപന നടന്നില്ല. പിന്നീട് മാല അടിമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ച് 60,000 രൂപ വാങ്ങി. ടാക്സിയിൽ കോതമംഗലത്തെത്തി. എറണാകുളത്തെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. തങ്ങളുടെ ചിത്രം പൊലീസിന് ലഭിച്ചതായി സൂചന ലഭിച്ചു. ഉടൻ ഇവിടെനിന്ന് തൃശൂരിലെത്തി മുടിയും മറ്റും വെട്ടി രൂപംമാറ്റി.
എന്നാൽ, ഫാത്തിമയുടെയും കവിതയുടെയും ഫോൺ ലൊക്കേഷൻ പൊലീസിന് ലഭിച്ചു. തുടർന്ന് സഞ്ചാരപാത മനസ്സിലാക്കിയാണ് പിടികൂടിയത്. ഫാത്തിമയുടെ ഫോൺ, മാലയുടെ ലോക്കറ്റ്, വള എന്നിവ കസ്റ്റഡിയിലെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ടാക്സി കാർ ഡ്രൈവറുടെ മൊഴിയും സി.സി ടി.വി ദൃശ്യങ്ങളും അയൽവാസികളുടെ മൊഴിയും പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
