വാണിയമ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

Share this News

വാണിയാംപാറയിൽ ബൈക്കിൽ പോകുമ്പോൾ കാർ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരു ന്ന തെക്കേക്കര മുജീബ് റഹ്‌മാൻ (28) മരിച്ചു. അബ്ദുൽ റഹ്‌മാന്റെ മകനാണ്. തിങ്കളാഴ്ച ഉച്ചയ്ക്കു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിച്ചു. കബറടക്കം പിന്നീട്. ഉമ്മ: നൂർജഹാൻ. സഹോദരൻ: ബദറുദ്ദീൻ. വാണിയംപാറയിൽ അടിപ്പാതയുടെ പണി വൈകുന്നതു മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അപകടങ്ങളിൽ നിരവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്. അടിപ്പാതയുടെ ആദ്യഘട്ട അളവെടുപ്പുകൾ തുടങ്ങിയെങ്കിലും അടിപ്പാതയുടെ ദ്രുതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.  എത്രയും പെട്ടെന്ന് തന്നെ അടിപ്പാതയുടെ പണി തുടങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

Share this News
error: Content is protected !!