കൗതുകമായി വെള്ള മയിൽ; പോത്തുണ്ടി മലയോരത്ത്  വെള്ള മയിലിനെ കണ്ടെത്തി

Share this News

പോത്തുണ്ടി മലയോരത്ത്  വെള്ള മയിലിനെ കണ്ടെത്തി. നെന്മാറ പഞ്ചായത്തിലെ പോത്തുണ്ടി മാട്ടായി പ്രദേശങ്ങളിലായാണ് മയിൽക്കൂട്ടത്തിനിടയിൽ പൂർണമായും വെള്ള നിറമുള്ള പെൺ മയിലിനെ കണ്ടത്. പ്രദേശത്ത് പക്ഷി നിരീക്ഷണം നടത്തുന്ന മുഹമ്മദ് സുലൈമാനാണ് വെള്ള മയിലിനെ കണ്ടെത്തിയത്. പാവോ ക്രിസ്റ്റാറ്റസ് എന്ന ശാസ്ത്രനാമത്തിൽ  അറിയപ്പെടുന്ന മയിൽ തന്നെയാണിതെന്ന് 40 വർഷത്തോളമായി പക്ഷി  നിരീക്ഷണ രംഗത്തുള്ള സുലൈമാൻ കരിമ്പാറ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞവർഷം  ഭാഗികമായി വെളുത്ത നിറത്തിൽ മയിലിനെ കണ്ടെത്തിയെങ്കിലും പൂർണ്ണ വളർച്ചയെത്തിയതോടെ മയിൽ പൂർണ്ണമായും വെള്ളം നിറമായി മാറിയതെന്ന് പക്ഷി നിരീക്ഷകൻ പറഞ്ഞു. പെൺമയിലുകളുടെ ശരീരത്തിൽ കാണുന്ന വെളുത്ത നിറവും തവിട്ടു നിറവും ഉൾപ്പെടുന്ന തൂവലുകളും നീല നിറത്തിലുള്ള കിരീടവും പൂർണമായും  കൊക്കുവർഗക്കരേ  പോലെ തൂവെള്ള നിറമായി.  കഴുത്തിലും ചിറകിന്റെ വശത്ത് ഓരോ തൂവലുകളും മാത്രമാണ് പെൺമയിലുകളുടെ ശരീരത്തിലുള്ളതുപോലെ അല്പം തിളങ്ങുന്നപച്ച നിറം ശേഷിക്കുന്നത്. പക്ഷികളിൽ അപൂർവമായി കാണുന്ന ആൽബിനോ എന്ന വർണ്ണക കുറവ് മൂലമാണ് മയിൽ വെള്ളം നിറമായി മാറിയതെന്നും പക്ഷി നിരീക്ഷകൻ പറഞ്ഞു. സാധാരണ മയിൽക്കൂട്ടത്തിലെ മറ്റു പിട മയിലുകളുടെ സ്വഭാവം തന്നെയാണ് വെളുത്ത മയിലും പ്രകടിപ്പിക്കുന്നത്.  വിവേചനം കാണിക്കുകയോ ചെയ്യുന്നില്ല. പ്രദേശത്തെ ചിലർ പുതിയ ജനു സാണെന്നും  പ്രത്യേക വിഭാഗമാണെന്നും പറയുന്നുണ്ടെങ്കിലും. സാധാരണ മയിലിന്റെ നിറവ്യത്യാസം ഉണ്ടായത് മാത്രമാണെന്നാണ് പക്ഷിനിരീക്ഷകനായ സുലൈമാൻ കരിമ്പാറ പറഞ്ഞു. മറ്റു ചില പക്ഷി വർഗ്ഗങ്ങളിലും അപൂർവമായി ആൽബിനോ  മൂലം ചെറിയതോതിൽ നിറവ്യത്യാസം കാണാറുണ്ട്. നട വ്യത്യാസമുള്ളതിനാൽ കൂട്ടത്തിൽ വേറിട്ട അറിയുന്നതിനാൽ പൂച്ചകളും, പട്ടികളും, കുറുക്കനും,  ഓടിക്കുന്നതിനാൽ ആളുകളെ കണ്ടാൽ ഓടിമറയുകയാണ് ചെയ്യുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!