
ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതിക്ഷേത്രംവേല ഞായറാഴ്ച ആഘോഷിക്കും. വേലയുടെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ക്ഷേത്രമൈതാനിയിൽ വട്ടേക്കാട് ബിജുവും ചിറ്റിലഞ്ചേരിയിലെ വാദ്യകലാകാരന്മാരും ഉൾപ്പെടെ 40-തിലധികം പേർ പങ്കെടുത്ത ആൽത്തറമേളം നടന്നു. വിഷു നാളിൽ കൊടിയേറ്റിയതുമുതൽ ആരംഭിച്ച കണ്യാർ സമാപിച്ചു. ഞായറാഴ്ച വിശേഷാൽപൂജക ളോടെ വേലച്ചടങ്ങുകൾ ആരംഭിക്കും. രാവിലെ വേലയ്ക്ക് ഭഗവതിയുടെ തിടമ്പേറ്റുന്ന ഗുരുവാ യൂർ നന്ദന് ദേശത്തിൻ്റെ നേതൃത്വ ത്തിൽ സ്വീകരണം നൽകും. ഉച്ച യ്ക്ക് 12-ന് ഈടുവെടിയും 1.80-ന് കേളിപറ്റും രണ്ടിന് കോലം കയ റ്റലും നടക്കുന്നതോടെ പകൽ വേല എഴുന്നള്ളത്ത് ആരംഭി ക്കും. ഭഗവതിയുടെ മൂലസ്ഥാന മായ കൂട്ടാലയിൽ ചോറ്റാനിക്കര നന്ദപ്പൻമാരാർ, പല്ലശ്ശന നന്ദകുമാർ, അയിലൂർ അനന്തനാരായണൻ. കല്ലേക്കുളങ്ങര കൃഷ്ണവാര്യർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന് തുടക്കമിടുന്നതോടെ ഏഴ് ആനകൾ അണി നിരക്കുന്ന എഴുന്നള്ളത്ത് ആരംഭിക്കും. എഴുന്നള്ളത്ത് വി.കെ. നഗർ പന്തലിലും കസബയിലും അണിനിരക്കും.
തുടർന്ന്, സ്വർഗനാഥസ്വാമി ക്ഷേത്രം വഴി കാവുമൈതാനിയിലുള്ള പന്തലിൽ അണിനിരക്കും. എഴുന്നള്ളത്ത് പുതുക്കോട് ഉണ്ണിക്കൃഷ്ണൻമാരാർ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പാണ്ടിമേളത്തോടെ ക്ഷേത്രപ്രദക്ഷിണം നടത്തി കാവിറങ്ങുന്നതോടെ വെടിക്കെട്ട് നടക്കും. രാത്രി 10-ന് ചെറുതാഴം ചന്ദ്രൻ, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ നേതൃത്വത്തിൽ തായമ്പകയും തിങ്കളാഴ്ച പുലർച്ചെ രണ്ടിന് എഴുന്നള്ളത്തും വള്ളിയറുക്കൽ ചടങ്ങും അഞ്ചിന് വെടിക്കെട്ടും നടക്കും.
രാവിലെ 5.30-ന് സ്വർഗനാഥ സ്വാമി ക്ഷേത്രസന്നിധിയിൽനിന്ന് പാണ്ടിമേളത്തോടെ എഴുന്നള്ളത്ത് ഭഗവതിക്ഷേത്രത്തിലെത്തി കോലമിറക്കി ഭഗവതിയെ വണങ്ങുന്നതോടെയാണ് വേല സമാപിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
