ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതിക്ഷേത്രം വേല വർണാഭമായി. ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകളോടെയാണ് വേലച്ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചയ്ക്ക് ഈടുവെടിയെ തുടർന്ന് കേളിപ്പറ്റും ഭഗവതിയുടെ മൂലസ്ഥാനമായ കൂട്ടാലയിൽ കോലം കയറ്റലും നടന്നതോടെ പകൽവേല എഴുന്നള്ളത്ത്
ആരംഭിച്ചു.
ചോറ്റാനിക്കര നന്ദപ്പൻമാരാർ, പല്ലശ്ശന നന്ദകുമാർ, അയിലൂർ അനന്തനാരായണൻ, കല്ലേക്കുളങ്ങര കൃഷ്ണവാര്യർ, തുറവൂർ രാകേഷ് കമ്മത്ത്, പാഞ്ഞാൾ വേലുക്കുട്ടി, മച്ചാട് മണികണ്ഠൻ, തൃപ്പാളൂർ ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം തുടങ്ങിയതോടെ ഏഴാനകൾ അണിനിരന്ന എഴുന്നള്ളത്ത് ആരംഭിച്ചു. ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റി. എഴുന്നള്ളത്ത് വി.കെ. നഗർ, കസബ, സ്വർഗനാഥസ്വാമിക്ഷേത്രം വഴി കാവുമൈതാനിയിലെ പന്തലിൽ അണിനിരന്നു. തുടർന്ന് കുടമാറ്റവും ഉണ്ടായി. പുതുക്കോട് ഉണ്ണിക്കൃഷ്ണൻ മാരാർ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ, കല്ലൂർ ജയൻ, അയിലൂർ ഹരി, തിരുവില്വാമല ഗോപൻ പൊതുവാൾ എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തി. കാവിറങ്ങിയതോടെ
വെടിക്കെട്ട് നടന്നു. രാത്രി ചെറുതാഴം ചന്ദ്രൻ, ചിറയ്ക്കൽ നിതീഷ് എന്നിവരുടെ നേതൃത്വത്തിൽ
തായമ്പകയും ഉണ്ടായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge