അയിലൂരില്‍ കണ്യാര്‍കളി കലാകാരന് നാട്ടുകാരുടെ മര്‍ദ്ദനം;അയിലൂർ ദേശത്തിന്റെ പേര് സ്വന്തം പേരിനൊപ്പം നൽകിയെന്നാരോപിച്ചാണ് മർദ്ദനം

Share this News

അയിലൂരിൽ കണ്യാർകളി കലാകാരന് നാട്ടുകാരുടെ മർദ്ദനം. അയിലൂർ ദേശത്തിന്റെ പേര് സ്വന്തം പേരിനൊപ്പം നൽകിയെന്നാരോപിച്ചാണ് മർദ്ദനം. അയിലൂർ സ്വദേശി പ്രഭുകുമാറിനും അമ്മക്കും ഭാര്യക്കുമാണ് മർദ്ദനമേറ്റത്. പ്രഭുവിന്റെ പരാതിയിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു.അയിലൂർ ദേശമെന്ന പേര് വച്ച് കണ്യാർകളി അവതരിപ്പിച്ചതാണ് നാട്ടിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പാലക്കാട്ടെ രണ്ട് താലൂക്കിൽ മാത്രം നിലനിൽക്കുന്ന കലാരൂപം കൂടുതൽ പേരെ താൻ പഠിപ്പിക്കുന്നതും പ്രകോപനകാരണമായെന്ന് പ്രഭു പറയുന്നു. ഇതോടെയാണ് കളി കഴിഞ്ഞതിന് പിന്നാലെ പ്രഭുവിനെയും കുടുംബത്തേയും 25ഓളം പേർ ചേർന്ന് മർദ്ദിച്ചത്.കണ്യാർകളി എന്തിന് മറ്റുള്ളവരെ അഭ്യസിപ്പിക്കുന്നു ? ഈ പാട്ട് അയിലൂർ മാത്രം പാടാനുള്ളതാണ് എന്നൊക്കെ പറഞ്ഞായിരുന്നു മർദനം. പാടരുത് എന്ന് പറഞ്ഞ് തൊണ്ടക്കുഴിയിലായിരുന്നു ചവിട്ടും, ഇരുമ്പ് വച്ചുള്ള കുത്തലുമെല്ലാം’ അയിലൂരിലെ തെക്കേത്തറ വിഭാഗമാണ് കലാകാരനെയും കുടുംബത്തേയും മർദ്ദിച്ചത്. സംഭവത്തിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്‌ക്കാരിക പ്രവർത്തകരുടെ വലിയ പിന്തുണയാണ് വിഷയത്തിൽ പ്രഭുവിനും കുടുംബത്തിനും ലഭിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

Share this News
error: Content is protected !!