നെന്മാറ : പഞ്ചായത്തിന്റെ വക്കാവ് മാലിന്യ സംസ്കരണ യൂണിറ്റിൽ കുന്നുകൂടുന്ന മാലിന്യം മഴക്കാലത്തിനു മുൻപു നീക്കം ചെയ്യാൻ നടപടിയില്ല. വക്കാവ് നിവാസികൾ വർഷങ്ങളായി നേരിടുന്ന മാലിന്യപ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരമായില്ല. 2023-24ൽ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചു കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തത് ആകെയുള്ളതിന്റെ നാലിൽ ഒന്നു മാത്രമാണെന്നാണു പരാതി. ശേഷിച്ച മാലിന്യം നീക്കം ചെയ്യാത്തതിനു പുറമേ ടൗണിലെയും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേതും കൊണ്ടിടുന്ന സംസ്കരണ യൂണിറ്റ് പരിസരത്തെ കാഴ്ച അതിദയനീയമാണ്.
ദുർഗന്ധം വമിക്കുന്ന യൂണിറ്റിൽ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കപ്പെടാതെ കിടക്കുകയാണ്. ശുദ്ധവായുവും ശുദ്ധജലവും നിഷേധിക്കപ്പെടുന്ന നാട്ടുകാർ എത്ര മുറവിളി കൂട്ടിയിട്ടും ഫലം കാണുന്നില്ല.മഴക്കാലം തുടങ്ങിയാൽ മാലിന്യം നീക്കം അവതാളത്തിലാകും. തെരുവുനായ്ക്കളും പക്ഷികളും മാംസാവശിഷ്ടങ്ങൾ പരിസരത്തു കൊണ്ടിടുന്നത് ജലസ്ത്രോത്തസുകളെയും ബാധിക്കുന്നുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx