കുതിരാന്‍ തുരങ്കത്തില്‍ അത്യുഷ്ണം

Share this News

കുതിരാന്‍ തുരങ്കത്തില്‍ അത്യുഷ്ണം

ദേശീയപാത 544 ൽ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ തുരങ്കത്തിനുള്ളിൽ പഴുതടച്ച സുരക്ഷയുണ്ടെന്ന് പറയുമ്പോൾ ഇരുചക്ര വാഹന യാത്രക്കാര്‍ അടക്കമുള്ളവര്‍ പൊടിശല്യവും അതുഷ്ണവുമാണ് അനുഭവിക്കുന്നത്. വാഹനങ്ങള്‍ പായുമ്പോള്‍ ആവശ്യത്തിന് ഓക്സിജന്‍ കിട്ടുന്നില്ലെന്നും ശ്വാസ തടസ്സം ഉണ്ടാകുന്നുവെന്നുമാണ് യാത്രക്കാരുടെ പരാതിയുണ്ട്

അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടാണ് തുരങ്കം തുറന്നു കൊട‌ുത്തത്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിയമാവലി പ്രകാരം അതീവ ജാഗ്രത ആവശ്യമുള്ള എഎ വിഭാഗത്തിലാണ് കുതിരാൻ തുരങ്കം ഉൾപ്പെടുന്നത്. വായുസഞ്ചാരം സുഗമമാക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത എക്സോറ്റ് ഫാനുകൾ, സ്വയം നിയന്ത്രിത ലൈറ്റുകളും ഫാനുകളും, നിരീക്ഷണ ക്യാമറകൾ, അഗ്നി സുരക്ഷാ സംവിധാനങ്ങൾ, 24 മണിക്കൂറും ജലലഭ്യത, യന്ത്രവൽകൃത തീയണയ്ക്കൽ സംവിധാനം എന്നിവ തുരങ്കത്തിലുണ്ടായിരുന്നു. ഇപ്പോള്‍ ഫാനുകളില്‍ ഇടയ്ക്ക് ഇടയ്ക്കാണ് പ്രവർത്തിക്കുന്നത്. ലൈറ്റുകൾ ഇടയ്ക്ക് ഡിം ആകുന്നു എന്ന പരാതിയും ഉണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News
error: Content is protected !!