Share this News
പാലക്കാട് ജില്ലയുടെ ചികിത്സാരംഗത്ത് വൻ നേട്ടമാണ് അവൈറ്റിസ് നെന്മാറ ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിൽ നടന്ന ആദ്യത്തെ തോൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അഥവാ റിവേഴ്‌സ് ഷോൾഡർ റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ . ഒറ്റപ്പാലം സ്വദേശിനിയായ 77കാരിക്കാണ് ഈ വിജയകരമായ ശസ്ത്രക്രിയ നടത്തിയത്. ഓർത്തോപീഡിക്സ് സർജൻ ഡോ. രാകേഷ് ചന്ദ്രൻ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. അനസ്തേഷ്യോളജിസ്റ്റ് ഡോ.മാധവി മാല ശസ്ത്രക്രിയയിൽ പങ്കാളിയായി. പരിചയസമ്പന്നരും വിദഗ്ധരുമായ ഡോക്ടർമാരും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിഭാഗമാണ് നെന്മാറ അവൈറ്റിസ് ആശുപത്രിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഓർത്തോപീഡിക്സ് ജോയിന്റ് റീപ്ലേസ്മെന്റ് ആൻഡ് സ്പോർട്സ് മെഡിസിൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News