Share this News

മഴക്കാലപൂർവ്വ രോഗങ്ങളെ തടയുന്നതിൻ്റെ ഭാഗമായി തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തും തേങ്കുറുശ്ശി പ്രാഥമികാ ആരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ 17 വാർഡുകളിലും ശുചീകരണ പ്രവൃത്തി ആരംഭിച്ചു .ക്ലബ്ബുകൾ സന്നദ്ധ സംഘടനകൾകുടുംബശ്രീ ഹരിതകർമ്മസേന എന്നിവയുടെസഹായത്തോടെ വാർഡ് മെമ്പർ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലെയും ചപ്പുചവറുകൾ മാറ്റി ഓടകൾ – വെള്ളം കെട്ടി നിലക്കാവുന്ന സ്ഥലങ്ങൾ എല്ലാ വ്ൃത്തിയാക്കി പനയം ചിറയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ ആർ സജിനി ഉത്ഘാടനം ചെയ്തു. മുൻ ചെയർമാൻ എം ഹരിദാസ് സെക്രട്ടറി കെ കിഷോർ, എൽഎച്ച്ഐ- ആശ വർക്കർ – അംഗൻവാടി വർക്കർ പ്രേരക് – ആർ രജിതADS കെ കൗസല്യ, സി സുമിത്ര – ജയശ്രീ രാജൻ, കനകം പ്രമോദ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News