നെന്മാറ വീട്ടുവളപ്പിൽ എത്തിയ മ്ലാവ് ഓടി രക്ഷപ്പെടുന്നതിനിടെ കാലൊടിഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കനാലിൽ ചാടിയ മ്ലാവിന്റെ വലതുവശത്തെ മുൻ കാലാണ് ഒടിഞ്ഞു തൂങ്ങിയത്.
ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് കരിമ്പാറയിലെ എം യൂസഫിന്റെ വളപ്പിൽ നിന്നും നായ്ക്കൾ ഓടിച്ച മ്ലാവ്. എ. അബ്ദുൾ ലത്തീഫിന്റെ , വളപ്പിലൂടെ ഓടി കരിമ്പാറ എം. ഇ. എസ് സ്കൂളിനു മുന്നിലുള്ള റോഡിലൂടെ കരിമ്പാറ ജംഗ്ഷനിലേക്ക് ഓടുന്നതിനിടെ ആളുകളെ കണ്ടതോടെ എം. ഷാനവാസ്, റോയ് പതിക്കൽ, എന്നിവരുടെ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ മ്ലാവ് വീട്ടുകാരെ കണ്ടതോടെ വീണ്ടും റോഡിലെത്തി. റോഡ് കുറുകെ കടന്ന് കരിമ്പാറ ബസ്റ്റോപ്പിനടുത്തുള്ള പ്രധാന കവലയിലെ കനാൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുൻ വലതുകാല് ഒടിഞ്ഞു മ്ലാവ് കനാലിൽ വീണു. ആളുകൾ കൂടിയതോടെ നായ്ക്കൾ പിന്തിരിഞ്ഞെങ്കിലും അവശനായ മ്ലാവ് കനാലിൽ ഏറെനേരം കിടന്നു. മുൻകാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഒടിഞ്ഞ കാലിലെ മുറിവിലൂടെ രക്തം വാർന്നു പോയിരുന്നെങ്കിലും. പലപ്പോഴും മൂന്നു കാലിൽ നിവർന്നു നിൽക്കാനും നൂറു മീറ്ററോളം ദൂരം കനാലിലൂടെ നടന്നു. കരിമ്പാറ കവലയ്ക്ക് സമീപമുള്ള കാട്ടിലേക്ക് പോകാൻ പലപ്രാവശ്യം മൂന്നു കാൽ ഉപയോഗിച്ച് കയറാൻ നോക്കിയെങ്കിലും കനാലിൽ നിന്ന് മുകളിലേക്ക് കയറാൻ കഴിയാതെ അവശനായി കിടക്കുകയാണ് ഉണ്ടായത്. തിരുവഴിയാട് സെക്ഷൻ വനം ജീവനക്കാതെ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി വനംവകുപ്പിന്റെ വാഹനത്തിൽ നെന്മാറ മൃഗാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മ്ലാവ് ചത്തു. പോസ്റ്റ് മാറ്റത്തിനുശേഷം ചത്ത മ്ലാവിന്റെ ജഡം സെക്ഷൻ ഫോറസ്റ്റ് ഓഫീസ് വളപ്പിൽ സംസ്കരിച്ചു.
രണ്ടു വയസ്സ് പ്രായമുള്ള ആൺ മ്ലാവിനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. പ്രദേശത്ത് പലപ്പോഴും പുലി, കാട്ടുനായ്ക്കൾ എന്നിവയുടെ ആക്രമണ ഭീഷണിയിൽ മ്ലാവുകളും മറ്റും റോഡിൽ ഇറങ്ങുകയോ വീട്ടുവളപ്പിൽ എത്തുകയോ ചെയ്യാറുണ്ട്. പലപ്പോഴും നായ്ക്കൾ കുരയ്ക്കുകയോ മറ്റോ ചെയ്താൽ വീണ്ടും കാട്ടിലേക്ക് മടങ്ങാറുള്ളതാണ്. കഴിഞ്ഞ ദിവസവും രാത്രി മാംസ ബുക്കുകളുടെ ഭീഷണിയെ തുടർന്ന് വീട്ടുവളപ്പിൽ അഭയം തേടി എത്തിയതായിരിക്കാം മ്ലാവ് എന്ന് അനുമാനിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx