കല്ലിങ്കൽപ്പാടത്ത് വാക മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം

Share this News

കല്ലിങ്കൽപ്പാടത്ത് വാക മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം

കല്ലിങ്കൽപാടത്ത് റോഡരികിലെ വൻമരം കടപുഴകി വീണു, മരം വീണത് വോളിബോൾ പരിശീലനം നടത്തിയിരുന്ന കോർട്ടിലേക്ക്. ട്രാൻസ്ഫോർമറും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ഒഴിവായത് വൻ ദുരന്തം
വാണിയംപാറയ്ക്കടുത്ത് കല്ലിങ്കൽ പാടം ജംഗ്ഷനിൽ ചൊവ്വാഴ്ച പകൽ ഒമ്പതരയോടെയാണ് ഗുൽമോഹർ ഇനത്തിൽപ്പെട്ട വൻ പൂമരം കടപുഴകി വീണത്. അപകടത്തിൽ സമീപത്തെ ഇലക്ട്രിക് ലൈനിലേക്ക് മറിഞ്ഞതോടെ നാല് ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറും തകർന്നു.  റോഡരികിൽ നിന്ന മരം സമീപത്തെ വായനശാല ഗ്രൗണ്ടിലേക്ക് ആണ് മറിഞ്ഞു വീണത്. സംഭവം നടക്കുന്നതിന്  അല്പം മുൻപ് ആണ് 30 ഓളം വിദ്യാർത്ഥികൾക്ക് ഗ്രൗണ്ടിൽ പരിശീലനം നടത്തിക്കൊണ്ടിരുന്നത്. പരിശീലനം പൂർത്തിയാക്കി ഗ്രൗണ്ടിൽ നിന്ന് മാറി അല്പസമയത്തിനു ശേഷമാണ് മരം മറിഞ്ഞു വീണത്. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.  ഈ മരം അപകടഭീഷണി ഉയർത്തുന്നതായി കെഎസ്ഇബി അധികൃതർക്ക് ഉൾപ്പെടെ നാട്ടുകാരും ജനപ്രതിനിധികളും പരാതി നൽകിയിരുന്നതായും പറയുന്നു. തൊട്ടടുത്ത തന്നെ വലിയ ഒരു ആൽമരവും അപകട ഭീഷണി ഉയർത്തുന്നതായും നാട്ടുകാർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News
error: Content is protected !!