Share this News
നെന്മാറ എസ് എൻ ഡി പി യോഗം കൽമൊക്ക് ശാഖയുടെ 10-ാം വാർഷികവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. പ്രസ്തുത പരിപാടി എസ്.എൻ.ഡി.പി നെന്മാറ യൂണിയൻ പ്രസിഡന്റ് എ.പി.ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ശാഖാ പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷതയും, ശാഖ സെക്രട്ടറി കെ.ബാബു സ്വാഗതവും നിർവഹിച്ചു.യൂണിയൻ സെക്രട്ടറി കെ.രാധാകൃഷ്ണൻ ,
വൈസ് പ്രസിഡന്റ് സജീഷ് കുമാർ, ബോർഡ് മെമ്പർ പി.വി.സുബ്രമണ്യൻ, വാർഡ് മെമ്പർ മഞ്ചു ഷദിവാകരൻ, കെ.രാജൻമാസ്റ്റർ, യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡൻറ് സജിൽ കൽമൊക്ക് എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News