പന്നിയങ്കര ടോൾ പ്ലാസ;  സ്കൂൾ വാഹനങ്ങളിൽനിന്ന്  ടോൾ പിരിക്കില്ല.

Share this News

പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങളിൽ നിന്നു ടോൾ പിരിക്കരുതെന്ന് പി.പി.സുമോദ് എംഎൽഎ വിളിച്ച് ചേര്‍ത്ത വിവിധ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. എംഎൽഎയുടെ ഓഫിസിൽ ടോൾ കമ്പനി അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രതിനിധികൾ, വാഹന ഉടമകൾ, ജനകീയവേദി ഭാരവാഹികൾ, വിവിധ സംഘ‌ടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. 2022 മാർച്ചിൽ കലക്ടറുടെ അധ്യക്ഷതയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി, അന്നത്തെ എംപി രമ്യ ഹരിദാസ്, പി.പി.സുമോദ് എംഎൽഎ, സമരസമിതി നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും പ്രദേശത്തെ സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് വിവിധ പ്രതിനിധികള്‍ അറിയിച്ചു. ടോൾ പ്ലാസ അധികൃതർ ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി ഓടുന്ന വാഹനങ്ങളുട‌െ ലിസ്റ്റ് സ്കൂള്‍ അധികൃതരുടെ സാക്ഷ്യത്തോടെ ടോള്‍ പ്ലാസ അധികൃതര്‍ക്ക് 15നുള്ളില്‍ കൈമാറണമെന്നും തീരുമാനിച്ചു. പി.പി.സുമോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അധ്യക്ഷ ലിസി സുരേഷ്, ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്, പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ്, സുരേഷ് വേലായുധൻ, മോഹനന്‍ പള്ളിക്കാട്, സാജന്‍ മാത്യു, വടക്കഞ്ചേരി എസ്എച്ച്ഒ കെ.പി.ബെന്നി, എസ്ഐ ജീഷ്മോൻ വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!