തമിഴ്നാട്ടിലെ മധുക്കരയിൽ സേലം – കൊച്ചി ദേശീയപാതയിൽ നാല് മലയാളി യാത്രക്കാരെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച 11 അംഗ സംഘമാണ് കാർ അടിച്ചു തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കേസിനാസ്പദമായ
സംഭവം . എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാൾസ് റജിയും രണ്ടു സഹപ്രവർത്തകരുമാണ് മുഖംമുടി സംഘത്തിൻ്റെ ആക്രമണത്തിനിരയായത്.
കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിൽ മധുക്കര കർപ്പകം കോളേജിന് സമീപമായിരുന്നു ആക്രമണം നടന്നത്.
ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം തിരികെ നാട്ടിലേക്കു മടങ്ങുകയായിരുന്നു യുവാക്കൾ. റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം.
അക്രമികൾ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് തടയൻ ശ്രമിച്ച ഒരു വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാണ് രക്ഷപ്പെട്ടതെന്ന് യുവാക്കൾ പറഞ്ഞു. തുടർന്ന് ഇവർ ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചിറ്റൂർ കൊശത്തറ സ്വദേശി . കെ.ശിവദാസ് (29), ചിറ്റൂർ കുന്നത്തുപാളയം സ്വദേശി എം.വിഷ്ണു (28), നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി എം. അജയ് (24) , കൊടുവായൂർ സെമ്പത്തകുളം സ്വദേശി എ രമേഷ് (37)
എന്നിവരെയാണ് പാലക്കാട് കസബ പോലീസിൻ്റെ സഹായത്തോടെ
മധുക്കര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. പാലക്കാട് മലമ്പുഴയിൽ നിന്നാണ് ഈ നാലു പ്രതികൾ അറസ്റ്റിലായത് സംഭവത്തിന് ശേഷം വനത്തിൽ ഒളിപ്പിച്ച വാഹനം അവിടെ നിന്നും മാറ്റാൻ ശ്രമിക്കുമ്പോഴാണ് പോലീസ് ഇവരെ പിടി കൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഹൈവേ കേന്ദ്രീകരിച്ച് കുഴൽപ്പണം തട്ടിയെടുക്കൽ മോഷണം പിടിച്ചു പറി തുടങ്ങി വാളയാർ സ്റ്റേഷനുൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രീമിനൽ കേസുകളിൽ പ്രതിയായ മുഖ്യസൂത്രധാരൻ പാലക്കാട് കൽമണ്ഡപം സ്വദേശിയുൾപ്പെടെ
മറ്റു പ്രതികൾ ഒളിവിലാണ്.
പോലീസിൻ്റെ പിടിയിലായ
പ്രതികളിലൊരാളായ ചിറ്റൂർ കുന്നത്തുപാളയം സ്വദേശി വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണ്. ഏപ്രിൽ നാലിന് അവധിക്ക് നാട്ടിൽ വന്നശേഷം ഇയാൾ തിരിച്ചുപോയിട്ടില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങിയത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎൽ–47–D-6036, KL-42-S-3960 എന്നീ നമ്പറുകളിലുള്ള രണ്ട് ഇന്നോവ കാറുകളും മറ്റോരു കാറും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലമ്പുഴയിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് എന്നാൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിലെ നമ്പറുകൾ വ്യാജമാണെന്നാണ് അറിയാൻ കഴിയുന്നത്.
പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ടെന്നും ഒളിവിൽ പോയിട്ടുള്ള മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx