എൻഫോഴ്സ്മെന്റ് ശക്തമാക്കും, ലഹരിവിരുദ്ധ പ്രവർത്തനം ഊർജ്ജിതമാക്കും- മന്ത്രി എം.ബി രാജേഷ്

Share this News

പുതിയ മദ്യ
നയത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുമാണ് മുൻഗണന നൽകുമെന്ന് എക്സൈസ് – തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പുതിയ കണ്ടെയ്നർ മോഡ്യൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ‘ പുതിയ ചെക്ക് പോസ്റ്റ് അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ സഹായകമാവും. സിന്തറ്റിക് ലഹരി ഉൾപ്പെടെ കേരളത്തിലേക്ക് എത്തുന്നത് അതിർത്തിക്ക് അപ്പുറത്തു നിന്നാണ് ‘ അതിർത്തി കടന്ന് ഇവയെ നേരിടാൻ കേരള എക്സൈസിന് നിയമപ്രശ്നങ്ങൾ ഉണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് എക്സൈസും എൻഫോഴ്സ്മെന്റ് വിഭാഗവും നടത്തുന്നത്. ഇത്തരത്തിൽ എക്സൈസ് എടുക്കുന്ന കേസുകൾ ഇതിനു തെളിവാണെന്നും മന്ത്രി പറഞ്ഞു. സെൻട്രൽ സോൺ ജോയിൻറ് എക്സൈസ് കമ്മീഷണർ എൻ അശോക് കുമാർ അധ്യക്ഷനായി. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട്, സർക്കിൾ ഇൻസ്പെക്ടർമാരായ എം എഫ് സുരേഷ്, എ ജിജി പോൾ, ജി പ്രശാന്ത്. സംഘടനാ നേതാക്കളായ ആർ മോഹനൻകുമാർ, ടി ബി ഉഷ, എൻ സന്തോഷ്, കെ ജഗ്ജിത്ത്, വി ആർ സുനിൽകുമാർ എന്നിവരും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!