ജനവാസ കേന്ദ്രത്തിൽ ആരംഭിക്കാൻ പോകുന്ന കരിങ്കൽ ക്വാറിയ്ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായി.കണക്കൻതുരുത്തി പൊത്തപ്പാറയിലും-ചക്കുണ്ടിലുമായി നിരവധി വീടുകൾക്കും ആരാധനാലയത്തിനും സമീപം
കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.
ആരംഭിക്കാൻ പോകുന്ന
ക്വാറിയില്‍ നിന്ന് സമീപത്തെ വീട്ടിലേക്ക് 50 മീറ്റര്‍ മാത്രമെ ദൂരമുള്ളു. 500 മീറ്റര്‍ ചുറ്റളവില്‍ പത്തോളം വീടുകളാണ് മേഖലയില്‍ ഉള്ളത്. കുത്തനെയുള്ള പാറക്കെട്ടില്‍ ഖനനം നടത്തിയാല്‍ മണ്ണിടിച്ചില്‍ ഭീഷണിയും,പൊടി ശല്യവും,വീടുകളുടെ തകർച്ചയും കുടിവെള്ള പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.ജനകീയ സമിതി രൂപീകരിച്ച് ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.ഷിബു ജോൺ അധ്യക്ഷത വഹിച്ചു.
വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ ടി വർഗീസ്കുട്ടി,കുമാരി അമ്പിളി മോഹൻദാസ് എന്നിവരും സിജോ മാത്യു,ധനീഷ് കെ ഡി, അരുൺ എസ്,ഷാജി സി, അജീഷ് വർഗീസ്,എൽദോസ് ടി പി ,കൗസല്യ ഉണ്ണികൃഷ്ണൻ, ബേസിൽ ഷിബു എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx