കെ.ശങ്കരനാരായണൻ വിടവാങ്ങി

Share this News

മുതിർന്ന കോൺഗ്രസ് നേതാവും 6 സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളിയും മന്ത്രിയും ഒന്നര പതിറ്റാണ്ട് യുഡിഎഫ് കൺവീനറുമായിരുന്ന കെ.ശങ്കരനാരായണൻ ( 89 ) അന്തരിച്ചു. ഇന്നലെ രാത്രി 8.55 ന്  പാലക്കാട് ശേഖരിപുരം കാവ് സ്ട്രീറ്റിൽ  അതുരാധയിലാണു വിടവാങ്ങിയത്. മരണ   സമയത്ത് മകളും മരുമകനും പേരക്കുട്ടികളും വി.കെ.ശ്രീകണ്ഠൻ എം പി യും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ ശേഖരീപുരത്തെ വസതിയിലും തുടർന്ന് ഒരു  മണിക്കൂർ ഡി സി സി ഓഫിസിലും പൊതുദർശനത്തിനു വയ്ക്കും. അമ്മയുടെ തറവാടായ ചെറുതുരുത്തി പൈങ്കുളത്ത് കരീക്കലിൽ വൈകിട്ട് 5:30 നു സംസ്കാരച്ചടങ്ങുകൾ നടത്തും.ഷൊർണൂർ അണിയത്ത് ശങ്കരൻനായരുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1932 ഒക്ടോബർ 15 നായിരുന്നു ജനനം പരേതയായ രാധയാണു ഭാര്യ മകൾ അനുപമ . മരുമകൻ :അജിത് ഭാസ്കർ 

വാർത്ത വിശദമായി വായിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/Czx8OC7TayrFS8LiEfbAXW


Share this News
error: Content is protected !!